
ബെലോ ഹൊറിസേന്റേ(ബ്രസീല്‍): വയറു വേദനയെന്ന പറഞ്ഞ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് കുട്ടി പ്രസവിച്ചത്. സംഭവം കേട്ടിട്ട ഞെട്ടേണ്ട അങ്ങ് ബ്രസിലിലാണ് പത്തുവയസുകാരി സ്‌കൂളില്‍ പ്രസവിച്ചത്. ബ്രീസിലെ ബെലോ ഹൊറിസേന്റേയിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വയറു വേദനയാണ് എന്ന് പറഞ്ഞ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം.
പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. 40 വയസ്സുകാരനായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതാണെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കി. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കുട്ടി കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നതായി തോന്നിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പലതവണ ചോദിച്ചിട്ടും മറുപടി പറഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.