ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് മറ്റസ്ത്രീകളെ തേടിപോകുന്നുണ്ടെങ്കില്‍ കുറ്റക്കാര്‍ ഭാര്യമാരാണെന്നാണ് വര്‍ഷങ്ങളായി വേശ്യവൃത്തിചെയ്യുന്ന യുവതിയുടെ അഭിപ്രായം. തന്റെ അടുത്തെത്താറുള്ള പുരുഷന്മാരുമായി സംസാരിച്ചാണ് ഓസട്രേലിയക്കാരിയായ ഗ്വെയ്നീത്ത് ദാമ്പത്യത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്തിയത്. സന്തോഷവാന്മാരായ പുരുഷന്മാര്‍ ഒരിക്കലും ഭാര്യയെ ചതിക്കില്ലെന്ന് അവര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഗ്വെയ്നീത്ത് എഴുതിയ ‘ഹൗ ടു ലവ് വിത്ത് യുവര്‍ ബ്രെയിന്‍’ എന്ന പുസ്തകം ഓസ്ട്രേലിയയില്‍ ഏറെ പ്രശസ്തമാണ്. തന്റെയടുത്തെത്തുന്നയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കാറില്ലെങ്കിലും അയാളെ സന്തോഷിപ്പിച്ചുമാത്രമേ മടക്കിയയച്ചിരുന്നുള്ളൂവെന്നും ഗ്വെയ്നീത്ത് പറയുന്നു 12 വര്‍ഷത്തെ വേശ്യാവൃത്തിക്കിടെ പതിനായിരത്തിലേറെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട തനിക്ക് പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകുന്നതിന്റെ കാരണം വ്യക്തമായി പറയാനാകുമെന്ന് ഗ്വെയ്നീത്ത് വ്യക്തമാക്കുന്നു.
മറ്റൊരു സ്ത്രീക്കൊപ്പം പോകാനുള്ള പുരുഷന്റെ തീരുമാനത്തിനുപിന്നില്‍ ശാരീരികമായ സംതൃപ്തിയെക്കാളും മാനസികമായ സംതൃപ്തിക്കാണ് സാധ്യതയെന്നും ഗ്വെയ്നീത്ത് പറയുന്നു. തനിക്കരികിലെത്തിയിട്ടുള്ളവരുമായി ദീര്‍ഘനേരം സംസാരിക്കുന്നത് തന്റെ രീതിയായിരുന്നുവെന്നും അതില്‍നിന്ന് കിട്ടിയ അറിവുകളാണ് ഈ രംഗത്ത് പുസ്തകമെഴുതാന്‍ മാത്രം അറിവുകള്‍ തനിക്ക് നേടിത്തന്നതെന്നും അവര്‍ പറയുന്നു.
താനൊരു പുരുഷനാണെന്നും തനിക്ക് ആവശ്യമുള്ളത് ഭാര്യയില്‍നിന്ന് കിട്ടുന്നില്ലെന്നുമുള്ള തോന്നലാണ് വേശ്യകളുടെ അടുത്തേക്ക് ഒരാളെ നയിക്കുന്നത്. ദാമ്പത്യത്തിലെ സന്തോഷമില്ലായ്മയില്‍നിന്നാണ് ഈ തോന്നലുകള്‍ ഉടലെടുക്കുന്നത്. സന്തോഷത്തോടെയും സംതൃപ്തിയോടെയും മുന്നേറുന്ന ജീവിതത്തില്‍ സെക്സും വളരെ ആസ്വാദ്യകരമായി മുന്നേറുന്നുണ്ടാകുമെന്നും ഗ്വെയ്നീതത്ത് പറയുന്നു.
പത്ത് കാരണങ്ങളാണ് അവിഹിതത്തിലേക്ക് പുരുഷനെ നയിക്കുന്നതെന്ന് ഗെയ്നീത്ത് ചൂണ്ടിക്കാട്ടുന്നു. ലൈംഗികമായ അസ്വസ്ഥതകള്‍, തന്റെ ലൈംഗിക ഭാവനകള്‍ പൂര്‍ത്തിയാക്കാനാകാതെ വരിക, പങ്കാളിയോടുള്ള പ്രതികാരം, അപ്രതീക്ഷിതമായി കിട്ടുന്ന അവസരം, വികാരങ്ങള്‍ നിയന്ത്രിക്കാനാകെ വരിക, കൗതുകം, പൗരുഷം തെളിയിക്കണമെന്ന മോഹം, കൂട്ടുകെട്ട്, ചങ്ങാതിമാരുടെ പ്രേരണ, ലൈംഗിക ബന്ധത്തിലുണ്ടാകുന്ന ഇടവേളകള്‍ എന്നിവയൊക്കെ പുരുഷനെ പരസ്ത്രീയിലേക്ക് നയിക്കാമെന്ന് ഗ്വെയ്നീത്ത് പറയുന്നു.
കിടപ്പറയില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറയാത്തവരുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമായിക്കില്ലെന്ന് ഗ്വെയ്നീത്ത് പറയുന്നു. ഇത്തരം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധത്തിനും സാധ്യത കൂടുതലാണ്. പരസ്പരം മറച്ചുവെക്കാനില്ലാതെ ജീവിച്ചാല്‍ ആസ്വാദ്യകരമായ ലൈംഗിക ജീവിതവും സംതൃപ്തമായ ദാമ്പത്യവും നയിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.