പള്ളിയിലെ ഉച്ചഭാഷിണി ഉപയോഗം ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

പരപ്പനങ്ങാടി(മലപ്പുറം): ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയില്‍ മതസ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലംകുരിക്കര്‍ റോഡിന് സമീപം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മതസ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൂലം പരിസരവാസികള്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു.

നാട്ടുകാര്‍ സംഘടിക്കുകയും വിഷയം ഹിന്ദുഐക്യവേദി ഏറ്റെടുക്കുകയും ചെയ്തു. സ്ഥാപന നടത്തിപ്പുകാരുമായി നാട്ടുകാര്‍ നിരവധി തവണ സംസാരിച്ചിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജില്‍ മുസ്ലീം മതസംഘടന വിലയ്ക്ക് വാങ്ങിയ വീട്ടിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
തഹിസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന നടത്തിപ്പുകാരനായ സയ്യിദ് അബ്ദുള്‍ ഹമീദ് ബുഖാരിയോട് സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സബ് ഡിവിഷണന്‍ മജിസ്‌ട്രേറ്റ് ഡോ.ജെ.ഒ.അരുണ്‍ ഉത്തരവിടുകയായിരുന്നു. 15 ദിവസത്തിനകം നിയമപരമായ അനുമതികള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വാങ്ങണമെന്നും അല്ലാത്തപക്ഷം കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top