പവപ്പെട്ടവന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടുവാരിയ ലീഗ് നേതാക്കളെ തൊടാന്‍ പേടി; അഴിമതി കേസില്‍ കുറ്റക്കാരായിട്ടും മലപ്പുറത്തെ നേതാക്കള്‍ ഒരു ചുക്കും സംഭവിച്ചില്ല മലപ്പുറം: ഭവന പദ്ധ

MLP NEWWS
തിയുടെ പേരില്‍ അഴിമതി നടത്തിയ ലീഗ് നേതാക്കളെയും ഉദ്യോഗസ്ഥരെയും കയ്യോടെ പൊക്കിയട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് പേടി. സംഭവം കഴിഞ്ഞ് നാലുമാസമായിട്ടും ഒരു ചെറുവിരലനക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ലീഗ് വനിതാ നേതാക്കള്‍ ഉള്‍പ്പെട്ടെ അഴിമതി തേച്ച് മാച്ച് കളയാനാണ് നീക്കം.

ഭവനപദ്ധതി ഗുണഭോക്താക്കളുടെ പേരില്‍ വ്യാജരേഖ ചമച്ച് കോടികള്‍ തട്ടിയെടുത്തതിന്റെ പേരില്‍ കുറ്റക്കാരായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈല ഗഫൂര്‍, മുന്‍ വൈസ് പ്രസിഡന്റ് പാറശ്ശേരി അലവി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി മിനിമോള്‍, പഞ്ചായത്ത് അംഗങ്ങളായ നെല്ലിക്കുത്ത് മറിയ, പാറശ്ശേരി ആഴിശ ബീവി, കെ.പി അബ്ദുറസാഖ്, കെ.പി കുഞ്ഞുമ്മു എന്നിവര്‍ക്കെതിരെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി കെസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭവന നിര്‍മ്മാണത്തിനായുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ 20122013 സാമ്പത്തിക വര്‍ഷത്തിലായിരുന്നു പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗക്കാര്‍ ഉള്‍പ്പടെ അറുപതിലധികം നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന ധനസഹായം അനുവദിച്ചത്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നെങ്കിലും അനുവദിച്ച തുക ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിയില്ല. ലീഗ് പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥരുടെ സഹാത്തോടെ കൃത്രിമ രേഖ ചമക്കുകയും പണം കൈപ്പറ്റുകയുമായിരുന്നു. ലീഗിന്റെ വനിതാ അംഗങ്ങളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ ലീഗ് അംഗങ്ങളെ ഉപയോഗിച്ച് പുരുഷ നേതാക്കള്‍ പണം മുക്കുകയായിരുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഭവന പദ്ധതി തട്ടിപ്പിന്റെ ചുരുളഴിഞ്ഞാല്‍ കോടികളുടെ അഴിമതി പുറത്തുവരുമെന്നതില്‍ സംശയമില്ല. അപേക്ഷകര്‍ അറിയുക പോലും ചെയ്യാതെ വ്യാജ രേഖകളുണ്ടാക്കിയായിരുന്നു പണം തട്ടിയത്. പഞ്ചായത്തിലെ ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങല്‍ എന്നിവരെ ഉപയോഗപ്പെടുത്തി അപേക്ഷകരുടെ ബന്ധുക്കളാണെന്ന് ബ്ലോക്ക് പഞ്ചായത്തില്‍ ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തികച്ചും നിര്‍ധനരും സാധാരണക്കാരുമായ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടതിനു പകരം പഞ്ചായത്തംഗങ്ങളും പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന കൂട്ടുകെട്ട് തുക വീതം വെയ്ക്കുകയായിരുന്നു. വേലി തന്നെ വിളവ്തിന്നുന്ന അവസ്ഥയായിരുന്നു കുഴിമണ്ണയില്‍ അരങ്ങേറിയത്.

തുക ലഭിക്കാതായതോടെ അപേക്ഷകരിലൊരാളായ കല്യാണി മലപ്പുറം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസ് വിജിലന്‍സ് കോടതിയിലെത്തുകയും പിശോധനയില്‍ പത്തോളം പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ഉദ്യാഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക് ദിനേഷ്‌ലാല്‍, സെക്ഷന്‍ ക്ലാര്‍ക്ക് രമ്യാ ജി ദാസ്, വിഇഒ മിനിമോള്‍, ബിഡിഒ ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ലീഗ് നേതാക്കളടങ്ങുന്ന മറ്റു പ്രതികള്‍ക്കെതിരില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Top