പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനത്തില്‍ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി

പാരീസ്: പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നഷ്ടം. വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി.ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു.

സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഭാരം ഉയർത്താനെ മീരാഭായിക്ക് കഴിഞ്ഞുള്ളൂ.206 കിലോ ഭാരം ഉയർത്തിയ ചൈനീസ് താരം സുഹി ഹൗ ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയപ്പോള്‍ 205 കിലോ ഭാരമുയർത്തിയ റുമാനിയൻ താരം മിഹൈല വാലന്‍റീന കാംബൈ വെള്ളിയും 200 കിലോ ഭാരത്തോടെ തായ്‌ലൻഡിന്‍റെ സുരോദ്‌ചന കാംബാവോ വെങ്കലവും നേടി.ടോക്കിയോയിൽ 202 കിലോ ഭാരം ഉയർത്തിയാണ് മീരാഭായ് വെള്ളി നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top