കലിം ജനിച്ചുവീണ അന്നുമുതല്‍ തുടങ്ങിയതാണ് ഈ ദുരന്തം കൈകള്‍ക്ക് അസാധാരണമായ വലിപ്പമാണ് ഈ കുരുന്നിന്‍െ ജീവിതം വഴിമുട്ടിച്ചത്. കുഞ്ഞായിരിക്കുമ്പോഴെ പ്രത്യേക കൈകളുടെ വലിപ്പം കണ്ട് ഗ്രാമവാസികള്‍ കഥകള്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ വിദ്യാലയത്തില്‍ നിന്നു ഇതേ കൈകളുടെ പേരില്‍ പുറത്താക്കി.
അതിന് സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയ കാരണമാകട്ടെ കലീമിന്‍രെ പിശാചിന്റെ കൈകള്‍ എന്നായിരുന്നു. ഈ സംഭവം ബ്രിട്ടനിലെ ചാനല്‍ 5 വാര്‍ത്തയാക്കിയതോടെയാണ് കലിമിനെകുറിച്ച് ലോകമറിയുന്നത്.
ഇന്ത്യയിലെ ഒരു കുഗ്രാമത്തിലുള്ള കലീമിന്റെ കഥ ചാനല്‍5 ഡോക്യുമെന്ററിയാക്കിയതോടെ കലീമിന്റെ അസാധാരണ കൈകളില്‍ നിന്ന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മാക്രോഡാക്ടിലി (macrodatcyly) എന്ന രോഗാവസ്ഥ മൂലമാണ് കലീമിന്റെ കരങ്ങള്‍ക്ക് അസാധാരണ വലുപ്പമുണ്ടായത്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ കൂടെപ്പിറപ്പായിരിക്കുന്ന കലീമിന്റെ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് ഇത് പിശാചു ബാധയെന്നാണ്. കലീമിന്റെ ഗര്‍ഭം ധരിച്ചുകൊണ്ടിരിക്കവേ അമ്മ പുറത്ത് ശൗച്യാലയങ്ങളില്‍ പോയതാണ് ഈ പിശാചുബാധയ്ക്ക് കാരണമെന്നാണ് കലീമിന്റെ അമ്മാവന്‍ പറയുന്നത്.
ഈ ശാരീരിക വൈകല്യവുമായി സ്‌കൂളില്‍ പോയ കലീമിന് ഏറെ അവഗണനയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കലീമിന്റെ കാണുമ്പോള്‍ മറ്റു കുട്ടികള്‍ പേടിക്കുന്നുവെന്നും അതുകൊണ്ട് സ്‌കൂളില്‍ നിന്ന് കലീമിന്റെ പുറത്താക്കുകയുമായിരുന്നു. ബുദ്ധിമാനായ കലീമിന് അതുകൊണ്ടു തന്നെ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരം നിഷേധിക്കുക കൂടിയായിരുന്നു.
കലീമിന്റെ കഥയറിഞ്ഞ ചാനല്‍5 ഡോക്യുമെന്ററി തയാറാക്കിയതിനു ശേഷം കലീം ഏറെ ദുര്‍ഘടം നിറഞ്ഞ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുത്തു വരികയാണ്. ശസ്ത്രക്രിയയിലൂടെ കലീമിന്റെ കൈകള്‍ നേരെയാക്കാമെന്ന് ഡോക്ടര്‍മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാണു താനും. പോഷകാഹാരക്കുറവുള്ള കലീമിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അപകടസാധ്യതയുള്ളതാണ്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് ഡോക്ടര്‍മാര്‍ കലീമിന് ശസ്ത്രക്രിയ നടത്തി. രോഗവിമുക്തിക്കായി മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ കലീമിനെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍…