പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ പുറത്തിറങ്ങുന്നത് കൊണ്ടെന്ന് അബൂബക്കര്‍ മുസ്ല്യാരുടെ പത്രം !

siraj
കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്താണെന്ന് ആലോചിച്ച് ഇനി അധികമാരും തലപുകയ്‌ക്കേണ്ട..അത് കാന്തപുരം അബൂബക്കര്‍ മുസ്ല്യരുടെ നേതൃത്വത്തില്‍ കണ്ടെത്തിയട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിനും പീഡനത്തിനും കാരണം അവര്‍ വീടിന് വെളിയില്‍ തൊഴിലിന് പോകുന്നത് കൊണ്ടാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് പറയുന്നു.

പത്രത്തിന്റെ ന്യൂസ് എഡിറ്ററും കാന്തപുരം വിഭാഗത്തിന്റെ നേതാവുമായ ലത്തീഫ് ഫൈസിയാണ് തൊഴിലിടങ്ങളിലെ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിവാദലേഖനം എഴുതിയത്. സ്ത്രീകള്‍ ജോലിയിക്കായി പുറത്തുപോകുന്നതാണ് തൊഴിലിടങ്ങളില്‍ പീഡനമുണ്ടാകാന്‍ കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. വീടിന് വെളിയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ജോലി ആഭിജാത്യത്തിന്റെയും അന്തസിന്റെയും ലക്ഷണമായി കാണുന്ന പ്രവണതക്ക് മാറ്റം വരുത്തേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിശുപരിപാലനം, ഗൃഹഭരണം തുടങ്ങി പ്രകൃതി സ്ത്രീയെ ഉത്തരവാദപ്പെടുത്തിയ അനിവാര്യമായ കാര്യങ്ങള്‍ വിട്ടെറിഞ്ഞാണ് അവരുടെ ഈ പുറപ്പാടെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. പുരുഷന്‍ വിഹരിക്കുന്ന എല്ലാ മേഖലകളിലും കയറിപ്പറ്റിയെങ്കിലേ സ്ത്രീസമത്വം നടപ്പാകുകയുള്ളൂ വെന്നാണ് ധാരണയെന്നും ഇത്തരം സമത്വം സാധ്യമാകില്ലെന്നും ലേഖനം തുടര്‍ന്നു പറയുന്നു. നിയമങ്ങളും ചട്ടങ്ങളും ഫലം കാണണമെങ്കില്‍ സാമൂഹികാന്തരീക്ഷം മാറണമെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. സ്ത്രീകളെ വീടിന് പുറത്തിറക്കുന്നതാണ് പീഡനകാരണമെന്നാണ് ലേഖനം അടിവരയിടുന്നത്. സ്ത്രീവിരുദ്ധവും പുരുഷമേധാവിത്വപരവുമായ നിലപാടുകള്‍ ഉയര്‍ത്തി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. അതേ സമീപനമാണ് മുഖപത്രത്തിലൂടെ ലേഖനരൂപത്തില്‍ ഇന്നലെ പുറത്തു വന്നിരിക്കുന്നതും.

Top