പീഡനത്തെത്തുടർന്നു വയോധിക ആത്‌മഹത്യ ചെയ്ത സംഭവം; സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ

കണ്ണൂർ: മുഴക്കുന്നിൽ എഴുപതുകാരിയായ വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. ആറളം പന്നിമൂലയിലെ മാവില വീട്ടിൽ പി.എം. രാജീവാണ് അറസ്റ്റിലായത്. പേരാവൂർ സിഐ എൻ. സുനിൽ കുമാർ മുഴക്കുന്ന്, എസ്ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മുപ്പതിനാണ് മുഴക്കുന്നിൽ എഴുപതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഇരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ രാജീവൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും അകന്ന ബന്ധുവുമാണെന്നും പൊലീസ് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top