പുതിയ വാട്‌സ്ആപ്പ് പരിഷ്‌ക്കാരങ്ങള്‍…..

ഉപകാരപ്രദമായ കുറച്ചധികം ഫീച്ചറുകളുമായി വാട്‌സ്ആപ്പ് ഉടന്‍ എത്തും.ഏറെ ജനപ്രീതിയുള്ള വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന ചില ഫീച്ചറുകളാണ് താഴെ.

വെക്കേഷന്‍ മോഡ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപയോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ ആയിരിക്കും ഇത്. നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയൊരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരികയാണ്. ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ സന്ദേശം വന്നാലും അത് താനെ തിരികെ എത്തില്ല. ആര്‍ക്കൈവ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ ചാറ്റ് പ്രധാന ഇന്‍ബോക്‌സിലേക്ക് എത്തുകയുള്ളൂ. ആര്‍ക്കൈവ് ചാറ്റ് ഫീച്ചര്‍ നിലവില്‍ വന്നതിന് ശേഷം ഉപയോക്താക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഈ മാറ്റം. ഇതുവഴി ചാറ്റുകള്‍ നീക്കം ചെയ്യാതെ തന്നെ ഇന്‍ബോക്‌സില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ അതിന്റെ നിര്‍മാണ ഘട്ടത്തിലാണ്. ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ എത്തുമെങ്കിലും ഐഓഎസ് പതിപ്പിലായിരിക്കും ആദ്യം എത്തുകയെന്ന് വാട്‌സ്ആപ്പ് ബീറ്റാ നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോ പറഞ്ഞു.

സൈലന്റ് മോഡ്

ആന്‍ഡ്രോയിഡ് ഓറിയോയ്ക്ക് മുകളിലുള്ള എല്ലാ ഫോണുകളിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ആപ്പ് ഐക്കണിന് മുകളിലായി വായിക്കാത്ത, മ്യൂട്ട് ചെയ്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന ചുവന്ന നോട്ടിഫിക്കേഷന്‍ ബാഡ്ജുകളെ വിലക്കുന്ന ഫീച്ചറാണ് സൈലന്റ് മോഡ്. ചാറ്റ് മ്യൂട്ട് ഫീച്ചര്‍ അവതരിപ്പിച്ചപ്പോഴും ബാഡ്ജുകള്‍ അവയുടെ എണ്ണം കാണിക്കുമായിരുന്നു. സൈലന്റ് മോഡ് വരുന്നതോടെ മ്യൂട്ട് ചെയ്ത ചാറ്റുകള്‍ ആപ്പ് ബാഡ്ജില്‍ കാണില്ല.

ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയുടെ നീളം ചുരുക്കുന്നു

വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയുടെ നീളം വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചര്‍. ഗ്രൂപ്പ് മെമ്പേഴ്‌സ് ലിസ്റ്റില്‍ നിശ്ചിത എണ്ണം അംഗങ്ങളുടെ കോണ്‍ടാക്റ്റ് മാത്രം പ്രദര്‍ശിപ്പിക്കുകയും ബാക്കി വരുന്നവ ‘മോര്‍’ എന്ന ബട്ടന് കീഴിലേക്ക് മാറ്റുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയ്ക്ക് താഴെയാണ് എക്‌സിറ്റ് ഗ്രൂപ്പ്, റിപ്പോര്‍ട്ട് സ്പാം പോലുള്ള ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്. അംഗങ്ങളുടെ എണ്ണം കൂടുതലാണെങ്കില്‍ നിലവിലെ സ്ഥിതിയില്‍ ആ പട്ടിക മുഴുവന്‍ പൂര്‍ത്തിയായതിന് ശേഷമേ താഴെയുള്ള ഓപ്ഷനുകളിലേക്ക് എത്തുകയുള്ളൂ.

പുതിയ ചാറ്റ് സ്റ്റിക്കറുകള്‍

പുതിയ ചാറ്റ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ ഇപ്പോഴും ബീറ്റാ പതിപ്പില്‍ മാത്രമാണുള്ളത്. ആപ്പിനുള്ളില്‍ തന്നെ ഇമോജികള്‍ക്കായി ഒരു പ്രത്യേക വിഭാഗം നല്‍കുകയാണ് ഇതുവഴി.

ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍

മറ്റ് അക്കൗണ്ടുകള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. എന്താണ് ഇതിന്റെ ആവശ്യകതയെന്ന് വ്യക്തമല്ല. സാധാരണ പാസ്‌വേഡ് റിക്കവറി ആവശ്യങ്ങള്‍ക്കും മറ്റുമാണ് മറ്റ് അക്കൗണ്ടുകളെ ലിങ്ക് ചെയ്യാറ്.

സൈ്വപ് റ്റു റിപ്ലൈ (ആന്‍ഡ്രോയിഡ്)

ഐഓസ് പതിപ്പില്‍ നിലവില്‍ വന്നിട്ടുള്ള ഫീച്ചറാണിത്. സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഇത് എളുപ്പമാക്കുന്നു. ഇതുവഴി ചാറ്റ് സന്ദേശങ്ങള്‍ക്ക് മുകളില്‍ നിന്നും വലത്തോട്ട് സൈ്വപ് ചെയ്താല്‍ മതി, റിപ്ലൈ വിന്‍ഡോ തുറന്നുവരും.

വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പരസ്യം

വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യം നല്‍കാനുള്ള നീക്കം കമ്പനിയുടെ ഭാഗത്ത് നിന്നും കാര്യമായി നടക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ നിന്നും കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് (ആന്‍ഡ്രോയിഡ്)

വീഡിയോ കണ്ടുകൊണ്ട് വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ചാറ്റ്
സ്‌ക്രീനിന് മുകളിലായി വീഡിയോ പ്ലെയര്‍ വിന്‍ഡോ കാണാം. ഐഓഎസ് പ്ലാറ്റ്‌ഫോമില്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്.

ഡാര്‍ക്ക് മോഡ്

വാട്‌സ്ആപ്പ് സ്‌ക്രീനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ മാറ്റത്തെകുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങള്‍ ഇതുവരെ വന്നിട്ടില്ല.

Top