ലണ്ടന്‍: പൂര്‍ണമായി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച രാജ്യാന്തര യാത്രക്കാര്‍ക്ക് പരിശോധന ഒഴിവാക്കി ബ്രിട്ടന്‍. ഇളവ് ഇന്നലെ നിലവില്‍വന്നു. വിനോദസഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ പുതിയ തീരുമാനം സഹായകരമാകുമെന്നാണു വിലയിരുത്തല്‍.
എല്ലാ വിഭാഗം യാത്രക്കാര്‍ക്കും ഇനി മുതില്‍ ഒറ്റ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (പി.എല്‍.എഫ്) മാത്രം മതിയാകുമെന്നു സര്‍ക്കാര്‍ അറിയിപ്പുണ്ട്. പൂര്‍ണമായി വാക്സിന്‍ സ്വീകരിക്കാത്തവര്‍ മാത്രം യാത്രപുറപ്പെടുന്നതിനു മുമ്പ് കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മതി.
അതേസമയം, യു.കെയിലെ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ വാക്സിനേഷന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ എന്‍.എച്ച്.എസ്. കോവിഡ് പാസില്‍ അപ്ഡേറ്റ് ചെയ്യാനും അവസരമുണ്ട്. കോവിഡ് ബാധ സംബന്ധിച്ച വിവരങ്ങളും ഇത്തരത്തില്‍ നല്‍കാന്‍ കഴിയും.
ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിനേഷന്റെ തെളിവ് ആവശ്യപ്പെടുന്ന രാജ്യത്തേക്കുള്ള യാത്രാ നടപടികള്‍ ലളിതമാക്കാന്‍ ഇത് ഉപകരിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.