നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ആദ്യ ചിത്രം പുറത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണു കുഞ്ഞിന്റെ ചിത്രം ലോകത്തെ കാണിച്ചത്.പൃഥ്വിക്കും ഭാര്യ സുപ്രിയക്കുമൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം വനിത മാസികയുടെ കവര്‍ പേജിലാണുള്ളത്. ഈ ചിത്രമാണ് പൃഥ്വി ആരാധകര്‍ക്കായി ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചത്.
മാസികയുടെ ഓണം പതിപ്പില്‍ പൃഥ്വിസുപ്രിയ ജോഡികള്‍ മകളുടെ വിശേഷങ്ങള്‍ പങ്കുവക്കുന്നുമുണ്ട്. നടന്‍ സുകുമാരന്റെ മകനായ പൃഥ്വി 2011 ഏപ്രില്‍ 25നാണ് സുപ്രിയയെ വിവാഹം കഴിച്ചത്. രഞ്ജിത്തിന്റെ ‘നന്ദനം’, രാജസേനന്റെ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തെത്തുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക