പെണ്ണില്ലാതെ കേരള രാഷ്‌ട്രീയമില്ല: ആറു പതിറ്റാണ്ടിന്റെ പെണ്‍ ചരിത്രവുമായി കേരളം

പെണ്ണില്ലാതെ കേരള രാഷ്‌ട്രീയമില്ല: ആറു പതിറ്റാണ്ടിന്റെ പെണ്‍ ചരിത്രവുമായി കേരളം; ഇന്നു കറങ്ങുന്നത്‌ സരിതയുടെ സാരിത്തുമ്പില്‍..! 

saritha3ഒരു പെണ്ണിന്റെ പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായ ലോകത്തിലെ ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നു നിസംശയം പറയാം. പി.ടി ചാക്കോ എന്ന അതികായന്റെ മരണത്തിലും കേരള കോണ്‍ഗ്രസ്‌ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉദയത്തിനും വഴി വച്ച രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ആരംഭിക്കുന്നത്‌ ഒരു പെണ്ണിന്റെ കഥയിലൂടെയായിരുന്നു. അന്‍പതു വര്‍ഷത്തിനിപ്പുറവും കേരള രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ മാറ്റം വന്നിട്ടില്ലെന്നാണ്‌ സരിതയുടെ സാരിത്തുമ്പില്‍ ഇന്നു കറങ്ങുന്ന രാഷ്‌ട്രീയം നല്‍കുന്ന സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന്‌ പീച്ചിഡാമിന്റെ തീരത്ത്‌ തന്റെ അംബാസിഡര്‍ കാറിലൂടെ സഞ്ചരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി പി.ടി ചാക്കോയുടെ വാഹനം ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത്‌ മന്ത്രിയുടെ വാഹനത്തില്‍ ഒരു സ്‌ത്രീ. കേരളത്തില്‍ രാഷ്‌ട്രീയ വിവാദമാകാന്‍ അതു മതിയായിരുന്നു. പട്ടാപ്പകല്‍ പരസ്യമായി ഒരു സ്‌ത്രീയോടൊപ്പം മന്ത്രി കാറില്‍ സഞ്ചരിച്ചത്‌ വിവാദമായി. ഒടുവില്‍ മന്ത്രിക്കു സ്ഥാനം രാജി വയ്ക്കേണ്ടിവരെ വന്നു. ഇത്‌ ഒടുവിലെത്തിയത്‌ മന്ത്രിയുടെ മരണത്തിലായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ജനനത്തിലും.

jose

കെ.ആര്‍ ഗൌരിയമ്മ എന്ന കേരളത്തിന്റെ ജാന്‍സി റാണിയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ സിപിഎം എന്ന പാര്‍ട്ടി നടത്തിയ രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ ഒടുവില്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്തേക്കുള്ള വഴി നടത്തിയത്‌.കേരള രാഷ്‌ട്രീയം ഇന്നും ചര്‍ച്ച ചെയ്യുന്ന വിവാദമായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയെ കുടുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഫക്കേസ്‌.

iceകോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലറില്‍ നടന്ന പെണ്‍വാണിഭവുമായി മന്ത്രി കുഞ്ഞാലിക്കുട്ടിക്കു ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എല്ലാ കത്തിക്കയറിയെങ്കിലും പിന്നീട്‌ ഇടയ്ക്കെല്ലാം ഒന്ന്‌ ഒതുങ്ങിത്തീര്‍ന്നു.എന്നാല്‍, ഇന്ത്യാവിഷന്‍ ചാനലിന്റെ ന്യൂസ്‌ റൂമില്‍ കയറിയെത്തിയ റജീന എന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ മന്ത്രിയുടെ ഭാവിയും കുരുങ്ങി. കേരളത്തിന്റെ രാഷ്‌ട്രീയ സ്ഥിതി വരെ മാറ്റിമറിച്ച രാഷ്‌ട്രീയ സംഭവങ്ങള്‍ അവിടെ തുടങ്ങി. ഒടുവില്‍ മന്ത്രിക്കു രാജിവയ്ക്കേണ്ട സാഹചര്യം വരെയുണ്ടായി.

കണ്ണൂരിലെ ഒരു വീട്ടില്‍ നിന്നു അനാശാസ്യ പ്രവര്‍ത്തനത്തിനു രാജ്‌മോഹന്‍ ഉണ്ണിത്താനെ പിടികൂടിയതും സംഭവത്തിനിടെ വിവാദമായി. കവിയൂര്‍ കിളിരൂര്‍ പെണ്‍വാണിഭക്കേസുകളില്‍ സിപിഎം മന്ത്രിമാരുടെ മക്കളുടെ പേരുകള്‍ പുറത്തു വന്നതു സിപിഎമ്മിനുള്ളിലെ ആഭ്യന്തരവിഷയായി കത്തിക്കയറി. അന്നത്തെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‌ ഇത്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിനെതിരെ ആയുധമാക്കി ആഞ്ഞടിച്ചതോടെ സിപിഎം പൂര്‍ണമായും പ്രതിസന്ധിയിലായി. പ്രതിരോധിക്കാനാവാതെ സിപിഎം വട്ടംകറങ്ങുക കൂടി ചെയ്‌തതോടെ പാര്‍ട്ടിയുടെ പതനവും പൂര്‍ണമായി. സിപിഎം ഔദ്യോഗിക നേതൃത്വവും വിഎസും തമ്മിലുള്ള യുദ്ധവും ആരംഭിച്ചത്‌ ഇവിടെ നിന്നാണ്‌.

ജനതാദളിനെയും ഇടതു മുന്നണിയിയെയും സിപിഎമ്മിനെയും പൂര്‍ണമായി പ്രതിരോധത്തിലാക്കി ജോസ്‌ തെറ്റയില്‍ എംഎല്‍എയുടെ ലൈംഗിക വീഡിയോ പുറത്തുവന്നത്‌. മകനു വിവാഹം ആലോചിച്ച പെണ്‍കുട്ടിയുമായി ജോസ്‌ തെറ്റയില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ്‌ അന്ന്‌ പുറത്തുവന്നത്‌. തെറ്റയിലിനെതിരെ കേസെടുത്തെങ്കിലും പിന്നീട്‌ ഹൈക്കോടതി ഇടപെട്ട്‌ എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്‌തു.

പിന്നീട്‌ കേരളത്തിലെ ഏറ്റവും വിവാദമായ സംഭവങ്ങളില്‍ ഒന്ന്‌ ആരംഭിക്കുകയായിരുന്നു. സോളാര്‍ വിവാദത്തിന്റെ പേരില്‍ കേരളം കത്തിക്കയറിയത്‌ രണ്ടു സ്‌ത്രീകളുടെ പേരിലായിരുന്നു. അന്നു വരെ കേരളം കേട്ടിട്ടില്ലാത്ത സരിത എസ്‌ നായര്‍ എന്ന സ്‌ത്രീയുടെ പേരിലാണ്‌ കേരള രാഷ്‌ട്രീയം തിരിഞ്ഞുകൊണ്ടിരുന്നത്‌. പിന്നെ കണ്ടതെല്ലാം ചരിത്രം.

Top