പ്രണയവിവാഹത്തിനു ക്രൂരമായ അന്ത്യം: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പരസ്യമായി വെ്ട്ടിക്കൊന്നു

ക്രൈം ഡെസ്‌ക്

തിരുപ്പൂർ: മാസങ്ങൾ നീണ്ടു നിന്ന വൈരാഗ്യം ഒടുവിൽ അവരുടെ ജീവനെടുക്കുകയായിരുന്നു. ക്രൂരമായ അക്രമണത്തിനു വിധേയയായി ആശുപത്രിയിൽ കഴിയുന്ന അവൾ ഇനിയും അറിഞ്ഞിട്ടില്ല തന്റെ പ്രിയതമൻ വിട പറഞ്ഞ വിവരം. തിരുപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവ് വെട്ടേറ്റു മരിച്ച സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഉദുമൽപേട്ട സ്വദേശി ശങ്കർ (21) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ശങ്കറിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഉയർന്ന ജാതിക്കാരിയായ കൗസല്യയെ (19) വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയതെന്ിന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടിയുമായി ഷോപ്പിംഗിന് പോയ ശങ്കറിനെ ബൈക്കിൽ എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കൺമുൻപിൽവച്ചാണ് ശങ്കറിനെ സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺകുട്ടിക്കും പരുക്കേറ്റു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.

എട്ട് മാസം മുമ്പാണ് ശങ്കറും കൗസല്യയും വിവാഹിതരായത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ശങ്കർ.

Top