തിരുവനന്തപുരം:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്താന്‍ കേരളത്തിലെ ജാതി മത മേധാവികള്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്തിന് മാറിനില്‍ക്കണം മെന്ന ചിന്തയാണ് സി എസ് ഐ സഭയ്ക്കും. കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതില്‍ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലമിന്റെ അഭിപ്രായം.
പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നാണ് സഭയുടെ നിലപാട്. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ.
കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഒരു ബുദ്ധിമുട്ടും ആശങ്കയും സഭക്കില്ല. ജനാധിപത്യ രീതിയില്‍ അവര്‍ വരുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാവിശ്വാസികള്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുന്നതിന് അവകാശമുണ്ട്. സഭക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഐ.യു.സി സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിര്‍ദ്ദേശിച്ചിരുന്നില്ല. ഒരിക്കലും സഭ അപ്രകാരം ചെയ്യാറുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
നേരത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. കൂടാതെ കത്തോലിക്കാ സഭയ്ക്കും ഇപ്പോള്‍ മോദി പ്രിയപ്പെട്ടവനാണ്. മോദിയെ പുകഴ്ത്തി കത്തോലിക്കാ പ്രസിദ്ധീകരണങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ടി ബിജെപി ശക്തമായി ലക്ഷ്യമിടുമ്പോള്‍ തിരുവനന്തപുരത്ത് സ്വാധീനമുള്ള സിഎസ്‌ഐ സഭയുടെ ഭാഗത്തു നിന്നുള്ള പിന്തുണ നിര്‍ണ്ണായകമാണ്