ബംഗളുരു: പ്രമേഹ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതുന്ന പുതിയ മരുന്ന് ബംഗളുരുവില്‍ പുറത്തിറക്കി. ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കുള്ള ഫോര്‍ക്‌സിഗ എന്ന മരുന്നാണ് പ്രമുഖ ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനെക പുറത്തിറക്കിയത്. ഇന്‍സുലിന്‍ അടങ്ങിയിട്ടുള്ള ഈ മരുന്ന്, ശരീരത്തിലെ അധികമുള്ള ഗ്‌ളൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളുന്നു.
ഗൈ്‌ളക്കേറ്റഡ് ഹീമോഗേ്‌ളാബിന്‍, ശരീരഭാരം, രകതസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ഈ മരുന്ന് സഹായിക്കും. ഗൂളിക രൂപത്തിലുള്ള ഫോര്‍ക്‌സിഗ, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായ രോഗികള്‍ ദിവസം ഒന്ന് എന്ന ക്രമത്തിലാണ് കഴിക്കേണ്ടതെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. 11801 രോഗികളില്‍ വിജയകരമായി പരീക്ഷിച്ചശേഷമാണ് ഫോര്‍ക്‌സിഗ മരുന്ന് പുറത്തിറക്കുന്നത്. റഗുലേറ്റര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഫോര്‍ക്‌സിഗ മരുന്നിന് അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍സുലിന്‍ കുത്തിവെയ്പ്പിനുപകരമായി ഈ ഗുളിക ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപെ്പടുന്നത്. അതേസമയം ഡോക്ര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളുവെന്നും പത്രക്കുറിപ്പിലുണ്ട്.
ഇന്ത്യയില്‍ ഏകദേശം 63 മില്യണ്‍ പ്രമേഹ രോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ ഏറെയും ടൈപ്പ് 2 പ്രമേഹബാധിതരാണ്