മുസ്തഫ രാജുമായുള്ള തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെ വിവാഹം മാറ്റിവച്ചു. ജാതകവശാൽ പ്രിയാമണിക്ക് വിവാഹത്തിന് പറ്റിയ സമയം അല്ലാത്തതിനാലാണ് വിവാഹം മാറ്റിവച്ചത്. ഇതിനായി മുസ്തഫയുടെ വീട്ടുകാരും സമ്മതം അറിയിച്ചിച്ചുണ്ട്.
എന്നാൽ അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്ന് പ്രിയാമണി പറഞ്ഞു. ഏറെ നാളത്തെ സസ്പെൻസുകൾക്കുശേഷമാണ് പ്രിയാമണി തന്‍റെ കാമുകന്‍റെ പേര് പുറത്തു പറഞ്ഞത്. ഒരു ചാനലിലെ റിയാലിറ്റി ഷോക്കിടയിലാണ് കാമുകന്‍റെ പേര് ആദ്യമായി പുറത്തു പറഞ്ഞത്. അതേ ഷോയുടെ ഗ്രാന്‍റ് ഫൈനലിലാണ് മുസ്തഫയെ എല്ലാവർക്കും പരിചയപ്പെടുത്തുന്നതിനായി കൊണ്ടുവന്നതും. ഏറെ നാൾ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു പ്രിയ കാമുകന്‍റെ പേര് ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഒരു ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനിടെയാണ് പ്രിയ മുസ്തഫയെ കാണുന്നത്. അന്ന് അവിടെ വച്ച് പ്രിയ തന്‍റെ ഫോണ്‍ നമ്പര്‍ മുസ്തഫയ്ക്ക് കൈമാറി. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. താന്‍ തന്നെയാണ് മുസ്തഫയോട് പ്രണയം തുറന്നു പറഞ്ഞതെന്ന് പ്രിയാമണി പറഞ്ഞു.
താന്‍ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് കുറച്ച് മാസങ്ങളെടുത്തെന്നും അതിന് ശേഷമാണ് അദ്ദേഹം അതിന് മറുപടി നല്‍കിയതെന്നും പ്രിയ പറഞ്ഞു. മുംബൈയിലെ ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഉടമയായ മുസ്തഫ രാജുമായി പ്രിയയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.