പ്രേമം പുറത്തുവിട്ട എഡിറ്ററെ തിരിച്ചറിഞ്ഞു; വ്യാജന്‍ വിവാദം ക്ലൈമാക്‌സിലേക്ക്; അണിയറ പ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലില്‍

cdതിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജനിറങ്ങിയ സംഭവം ക്ലൈമാക്‌സിലേക്ക്. സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പ്രേമം വ്യാജനിറങ്ങിയത് വന്‍ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. സിനിമാ മേഘലയിലെ പല ഉന്നതരും സംശയത്തിന്റെ മുള്‍ മുനയിലുമായി. ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന.

പ്രേമം ചോര്‍ന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് 18നാണ് പ്രേമം സിനിമ സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചത്. എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് ഡിവിഡി തിരിച്ചു നല്‍കി. 19നു തന്നെ മാറ്റങ്ങള്‍ വരുത്തിയ രണ്ടു ഡിവിഡികള്‍ സെന്‍സര്‍ ബോര്‍ഡിനു കൈമാറാനായി കൊണ്ടുവന്നു. എന്നാല്‍ ഒരു ഡിവിഡി മാത്രമേ സെന്‍സര്‍ ബോര്‍ഡിനു കൈമാറിയുള്ളൂ. മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്നാണ് ഡിവിഡി കൊണ്ടുപോയയാള്‍ പൊലീസിനു നല്‍കിയ മൊഴി. ഇയാളുടെ കൈവശം ഹാര്‍ഡ് ഡിസ്‌ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകര്‍ത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമയുടെ പകര്‍പ്പ് പുറത്തുപോയത്.

Top