ഫേയ്‌സ് ബുക്കില്‍ സ്ത്രീകളെ തെറിവിളിക്കുന്നവര്‍ നിര്‍ഗുണന്‍മാര്‍; തന്റെ പരാജയം മറയ്ക്കാന്‍ സ്ത്രീകളോട് കലിപ്പ് തീര്‍ക്കുന്നവരെന്ന് പഠനം

facebook newsസോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സ്ത്രീകളെ തെറിവിളിക്കുന്നവരും മോശം കമന്റ് പാസാക്കുന്നവരും മനശാത്രപരമായി നിര്‍ഗുണന്‍മാരായിരിക്കുമെന്ന് പഠനം. ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരാണ് ഫേയ്‌സ്ബുക്കിലും മറ്റും സ്ത്രീകള്‍ക്കെതിരെ തിരിയുന്നത്. ഇത്തരം നിലപാടുകള്‍ പരസ്യമാകുന്നത് മനശാസ്ത്രപരമായ പരാജയം എല്ലാവരും അറിയാന്‍ ഇടയാക്കും. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. സ്വയം മതിപ്പില്ലാത്തവരാണ് ഓണ്‍ലൈനിലെ പൂവാലന്മാര്‍.

ജീവിതത്തില്‍ സ്ഥാനമാനമോ നേട്ടമോ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് ഇവര്‍ ഇതിലൂടെ പ്രകടമാക്കുന്നതെന്നും മനശ്ശാസ്ത്രപഠനം പറയുന്നു. കളി ജയിച്ചവര്‍ സ്ത്രീപുരുഷ ഭേദമില്ലാതെ മറ്റുള്ളവരെ അഭിനന്ദിച്ചപ്പോള്‍ കളി തോറ്റവര്‍ സ്ത്രീ കളിക്കാരെ അപഹസിക്കുകയും അശ്‌ളീല, ലൈംഗിക ചുവയുള്ള സംസാരങ്ങളും നടത്തി. സ്ത്രീയുടെ മേല്‍ ആധിപത്യത്തിനായി അക്രമാസക്തരാവുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. സമൂഹത്തില്‍ തനിക്കു നഷ്ടമായ പദവിയോടുള്ള അമര്‍ഷം സ്ത്രീയോട് തീര്‍ക്കുകയാണ് ഇതെന്നും. അശ്ലീലപദങ്ങള്‍ ഉപയോഗിച്ച അധിക്ഷേപത്തിനും ശത്രുതയ്ക്കും കാരണം ഇതാണെന്നും പഠനം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗെയിമിനെ ആധാരമാക്കി 163 കളിക്കാര്‍ക്കിടയിലായിരുന്നു പഠനം. ഗെയിമിനിടയില്‍ കളിക്കാര്‍ നടത്തുന്ന ആശയവിനിമയമായിരുന്നു പരിശോധിച്ചത്. ഗെയിമില്‍ കളിക്കാരെല്ലാം അജ്ഞാതരാണ്, മാത്രമല്ല വ്യക്തികളുടെ പെരുമാറ്റത്തെ പോലീസിങ് ചെയ്യാനുള്ള സാധ്യതയുമില്ല, പാസിങ്ങിനിടെ ചുരുങ്ങിയ സമയം മാത്രമേ ഇവര്‍ ഏറ്റുമുട്ടുകയുള്ളു. നേരില്‍ക്കാണില്ലെന്ന് ഉറപ്പുള്ളതിനാല്‍ പലരും ചീത്ത വാക്കുകള്‍ പ്രയോഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു. ഫേയ്‌സ് ബുക്കില്‍ പെണ്‍ുകുട്ടികള്‍ക്ക് പിന്നാലെ തെളിവിളിയുമായി നടക്കുന്നവര്‍ ഇനി കുറച്ച സൂക്ഷിച്ചാല്‍ മാനം പോകാതെ രക്ഷപ്പെടാം….

Top