ഫോണ്‍ സംഭാഷണത്തിനിടെ പരിസരം മറന്ന ഉമ്മ കുഞ്ഞിനെ ഓട്ടോയില്‍ വച്ച് മറന്നു

motherകാസര്‍ഗോഡ്: ഫോണ്‍ സംസാരത്തില്‍ മുഴുകി പരിസരം മറന്നയുവതി ഒന്നരവയസുള്ള മകനെ ഓട്ടോയില്‍ മറന്ന് വച്ചു. പിന്നീട് നാടകീയതകള്‍ക്കൊടുവില്‍ ഒരു മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരികെ കിട്ടി. മൊബൈല്‍ ഫോണ്‍ സംസാരത്തിനിടെ പരിസരം മറന്നുപോയ യുവതി ഓട്ടോയില്‍ നിന്നും കുഞ്ഞിനെ എടുക്കാതെ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. ഉളിയത്തടുക്ക സ്വദേശിയായ അമ്മയും ഒന്നര വയസായ ഫയാസുമാണ് ഈ കഥയിലെ താരങ്ങള്‍. ഒന്നര വയസുള്ള കുഞ്ഞിനും ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ക്കുമൊപ്പം ചൂരിയിലേക്കു പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ യുവതി സ്ഥലത്തെത്തിയപ്പോള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു.ഈ സമയം ഓട്ടോയുടെ സീറ്റില്‍ കിടന്ന് കുഞ്ഞ് ഉറങ്ങിപ്പോകുകയും ചെയ്തു. പിന്നീട് ഇവര്‍തന്നെ കുട്ടിയെ അന്വേഷിച്ച് നടക്കുകയും ചെയ്തു. കുട്ടി സീറ്റില്‍ കിടന്നുറങ്ങുന്നത് ഓട്ടോ ഡ്രൈവറുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് നഗരത്തിലേക്കു പോവുകയായിരുന്ന ഓട്ടോയില്‍ തൊട്ടടുത്ത ജംഗ്ഷനില്‍നിന്നു രണ്ടു സ്ത്രീകളെ കയറിയതോടെ കുഞ്ഞ് ഉണര്‍ന്ന് വാവിട്ടു കരയാന്‍ തുടങ്ങി. അപ്പോഴാണ് ഓട്ടോഡ്രൈവര്‍ കുഞ്ഞിനെ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഓട്ടോഡ്രൈവര്‍ കുട്ടിയെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. ഓട്ടോഡ്രൈവര്‍ കുഞ്ഞിനെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചതിന് പിന്നാലെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും സ്റ്റേഷനിലെത്തി. അശ്രദ്ധ കാണിച്ചതിന് കുട്ടിയുടെ ഉമ്മയ്യേയും ബന്ധുക്കളേയും താക്കീത് ചെയ്തു

 

Top