തിരുവനന്തപുരം: തൃക്കാക്കര സീറ്റിലേക്ക് സിറ്റിങ് എംഎല്‍എ ബെന്നി ബെഹനാനെ മാറ്റി പിടി തോമസിന് സീറ്റ് നല്‍കാനുള്ള തീരമാനമെടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ. മന്ത്രിമാരെ ആരെയും മാറ്റാന്‍ കഴിയില്ലെന്ന് നിലപാടെടുത്ത് കൊണ്ടാണ് ബെന്നി ബെഹനാനെ മാറ്റാന്‍ തീരുമാനമാത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണമായി അറിവുണ്ടായിട്ടും ബെന്നി ബെഹനാനെ മാറ്റില്ല എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. മണ്ഡലത്തില്‍ പാരജയ സാധ്യത മണത്തതും ബെന്നിയെമാറ്റാനുള്ള തിരുമാനം വേഗത്തിലാക്കി. അതേ സമയം മത്സരിക്കാനില്ലെന്ന് ബെന്നി ബെഹനാന്‍ വ്യക്തമാക്കി.
. അതേസമയം, കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥിപ്പട്ടിക എഐസിസി ഇന്ന് പ്രഖ്യാപിക്കും. കെ.ബാബു, അടൂര്‍പ്രകാശ്, കെ.സി.ജോസഫ്, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെ മത്സരിപ്പിക്കും എന്നാണ് സൂചന. മന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ താനും മത്സരിക്കാനുണ്ടാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഫലം കണ്ടത്. ഒരാഴ്ചനീണ്ട മാരത്തണ്‍ ചര്‍ച്ചകളില്‍ ഇവരെ മാറ്റണമെന്ന നിലപാടില്‍ നിന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഒടുവില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു.
ബെന്നി ബെഹനാനടക്കം ആരോപണ വിധേയരായവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് ഹൈക്കമാന്‍ഡിനോട് നേരത്തെ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍, ഇവരെ മാറ്റിയാല്‍ താനും മാറി നില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കിതോടെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്ക് വഴങ്ങുകയായിരുന്നു. അതേസമയം, വാമനപുരം, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവര്‍ക്കെതിരെ തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍. ടി.ശരത്ചന്ദ്ര പ്രസാദിനും കെ.എസ്.അജിത് കുമാറിനുമെതിരെയാണ് പോസ്റ്ററുകള്‍. ശരത്ചന്ദ്ര പ്രസാദ് കൊലപാതകക്കേസ് പ്രതികളെ സംരക്ഷിച്ചുവെന്നും അജിത് കുമാറിന് മണല്‍ മാഫിയ ബന്ധമുണ്ടെന്നുമാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ പറയുന്നത്.