ഭാര്യനാട്ടില്‍ പോയപ്പോള്‍ ശാദി ഡോട്ട്‌കോമില്‍ വിവാഹപരസ്യം നല്‍കി യുവതിയെ പറ്റിച്ച വില്ലന്‍; ഭര്‍ത്താവിനെ തേടിയ യുവതിക്ക് ലക്ഷങ്ങള്‍ പോയി

sadiജീവിത പങ്കാളിയെ കണ്ടെത്താന്‍ ശാദി ഡോട്ട് കോമില്‍ പേര് രജിസ്റ്റര്‍ ചെയ്ത അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഏറെ തിരച്ചിലിനൊടുവില്‍ പറ്റിയ ആളെ കണ്ടെത്തി പക്ഷെ മാസങ്ങള്‍ക്ക് ശേഷമാണ് തട്ടിപ്പിലാണ് ചെന്ന് ചാടിയതെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. വിവാഹം കഴിക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നത് വിവാഹിതനായ മറ്റൊരു ഇന്ത്യക്കാരന്‍. പ്രണയം പാതിവഴിയില്‍ തകര്‍ന്നതിന്റെ നിരാശയിലാണ് ഷെല്ലിയിപ്പോള്‍. എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ പീഡിയാട്രിക് നഴ്‌സാണ് ഷെല്ലി. ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട രാജേഷ് ശര്‍മയുമായി വളരെ വേഗത്തിലാണ് ഇവര്‍ അടുത്തത്.

ഹെര്‍ട്ടഫഡ്ഷയറില്‍നിന്നുള്ള രാജേഷ് താനൊരു പ്രൊഡക്ഷന്‍ എന്‍ജിനിയറാണെന്നു പരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൈപ്പിലൂടെ സംസാരിക്കാന്‍ തുടങ്ങിയ ഷെല്ലിയും രാജേഷും പതിയെ പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍, പ്രണയത്തിന്റെ മറവില്‍ ഷെല്ലിയില്‍നിന്ന് രാജേഷ് പണം തട്ടാന്‍ തുടങ്ങിയതോടെയാണ് സംഗതിയുടെ ഉള്ളുകള്ളില്‍ പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി സംബന്ധമായ ആവശ്യത്തിനായി കുറച്ചു പണം വേണമെന്നായിരുന്നു രാജേഷിന്റെ ആദ്യ ആവശ്യം. 4 ലക്ഷം രൂപയാണ് രാജേഷ് ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടില്‍നിന്ന് ഷെല്ലി പണം കൈമാറുകയും ചെയ്തു. ഒരുമാസത്തോളം ഷെല്ലിയെ വിളിക്കാതിരുന്ന രാജേഷ് പിന്നീട് വലന്റൈന്‍സ് ദിനത്തില്‍ വീണ്ടും ബന്ധപ്പെട്ടു. താന്‍ ഇന്ത്യയിലാണെന്നും അവിടെവച്ചൊരു കാറപടമുണ്ടായെന്നും ചികിത്സിക്കുന്നതിനായി 2 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ആ പണവും ഷെല്ലി കൊടുത്തു. പിന്നീട് വീട് വാങ്ങാനായി 20 ലക്ഷം രൂപ നല്‍കണമെന്നായി ആവശ്യം. ഇതോടെയാണ് ഷെല്ലിക്ക് താന്‍ വഞ്ചിക്കപ്പെടുകയാണോ എന്ന സംശയം ശക്തമായത്. പണം തിരിച്ചുചോദിച്ചതോടെ രാജേഷിന്റെ മട്ടുമാറി. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഷെല്ലി പൊലീസിനെ സമീപിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് വിവാഹിതനാണെന്നും ഭാര്യ നാട്ടില്‍പ്പോയ തക്കം നോക്കിയാണ് ശാദി ഡോട്ട് കോമില്‍ കയറി പങ്കാളിയെ തേടിയതെന്നും മനസ്സിലായി. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ടാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്. സംഗതി എന്തായാലും കോടതിയിലെത്തിയതോടെ വ്യാജ കാമുകന് ഇനി പതിനാറിന്റെ പണി കിട്ടുമെന്നകാര്യത്തില്‍ സംശയമില്ല.

Top