മദ്യം കഴിക്കുന്നതില്‍ എന്താ തെറ്റ് ഞാനും അല്‍പ്പം കഴിക്കും തുറന്ന് പറയുന്നത് വേറെയാരുമല്ല…ന്യൂജനറേഷന്‍ താരം കൃഷ്ണ പ്രഭയാണ് ഉള്ളകാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
മദ്യം കഴിച്ചിട്ടുണ്ട്. അതിലെന്താണൊരു തെറ്റ്? കൊച്ചിയിലുള്ളവരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ മദ്യം കഴിക്കുന്നത് പുതുമയല്ല. കൊച്ചിയിപ്പോള്‍ ഒരു മിനി ബോംബെയാണ്. ഇപ്പോള്‍ മാത്രമല്ല, പണ്ടും സ്ത്രീകള്‍ മദ്യം കഴിക്കാറില്ലേ? കോട്ടയം, പാലാ ഭാഗങ്ങളിലെ നസ്രാണി സ്ത്രീകളില്‍ ഭൂരിഭാഗവും മദ്യപിക്കുന്നവരാണ്.അടുത്ത ചില ഫ്രണ്ട്‌സ് ബിയര്‍ ആര്‍ത്തിയോടെ കഴിക്കുന്നത് കാണാറുണ്ട്. അതു കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം. ഒന്നു രുചി നോക്കിയാലോ എന്ന്. അങ്ങിനെയാണ ആദ്യം ബിയര്‍ കഴിക്കുന്നതെന്ന് താരം പറയുന്നു .
‘കാഷ്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. എറണാകുളത്ത് നൈറ്റ് പാര്‍ട്ടികള്‍ നടക്കുന്ന കാലമാണത്. വൈകിട്ട് ഫ്രീ ആയപ്പോള്‍ കൂട്ടുകാരികളൊക്കെ വിളിച്ച് നേരെ ‘റമദ’യിലേക്ക് പോയി. ഡിസ്‌കോട്ടിക് ബാറാണത്. കുടിക്കേണ്ടവര്‍ക്ക് കുടിക്കാം. അല്ലാത്തവര്‍ക്ക് ഡാന്‍സ് ചെയ്യാം.
അവിടെ എത്തിപ്പോഴാണ് ഇതൊന്നും വലിയ കാര്യമല്ലെന്ന് മനസ്സിലായത്. കാരണം സിനിമയില്‍ അഭിനയിക്കുന്ന മിക്കവരും അവിടെയുണ്ട്. സൂപ്പര്‍ ടേസ്റ്റായിരിക്കും എന്നു കരുതിയാണ് ബിയര്‍ ഗ്ലാസിലേക്കൊഴിച്ചത്.
കുടിച്ചുകഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ഇതുപോലൊരു രുചിയില്ലാത്ത സാധനം വേറെയില്ലെന്ന്. എനിക്കിപ്പോഴും അദ്ഭുതമാണ്, ആളുകള്‍ എങ്ങനെയാ ബിയര്‍ ഇത്രയും ആസ്വദിച്ചുകഴിക്കുന്നത് എന്നോര്‍ത്ത്.
മറ്റൊരു ദിവസം കാസിനോയില്‍ പോയി വോഡ്ക മാംഗോ ജ്യൂസില്‍ കലര്‍ത്തി കഴിച്ചു. ഒരു കിക്കും തോന്നിയില്ല.മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രഭ മദ്യപാനത്തെ കുറിച്ച് മനസ് തുറന്നത്.