ന്യൂഡല്‍ഹി: മഹാഭാരതത്തില്‍ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാന് ബിജെപിയില്‍ അംഗമായതിനു പിന്നാലെ രാമായണം സീരിയലിലെ രാമന്നും ബിജെപിയിലേക്ക്. യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനാക്കിയതിന്റെ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. അടുര്‍ ഗോപാലകൃഷ്ണന് അമിതാബ് ബച്ചന് തുടങ്ങിയ മഹാ പ്രതിഭകളെ തള്ളിയാണ് ചൗഹാനെ ഈ ചുമതല ഏല്‍പ്പിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല.
ദൂരദര്ശന് മുന്‍പ് സംപ്രേക്ഷണം ചെയ്ത രാമായണ സീരിയലില്‍ രാമനായി അഭിനയിച്ച ടെലിവിഷന്‍ താരം അരുണ്‍ ഗോവിലിയാണ് ഇപ്പോള്‍ ബിജെപി പാളയത്തിലെത്തുന്നത്. ബിഹാര്‍, ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അരുണിനെ പ്രചരണത്തിന് ഇറക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകണമെന്ന ആഗ്രഹം അരുണ്‍ ഗോവില്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഡിഡി കിസാന്‍ ചാനലിനു വേണ്ടി കര്‍ഷകര്‍ക്കായുള്ള സീരിയലില്‍ അഭിനയിക്കുകയാണ് ഇദ്ദേഹം