ന്യൂഡല്‍ഹി:മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയാതായുള്ള ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. നിയമാസഭി തിരഞ്ഞെടുപ്പിനിടയ്ക്ക് താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയെന്നാണ് ഒരു പരിപാടിക്കിടെ ഇവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതോട പ്രസംഗം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി.
രാജസ്ഥാനിലെ എംഎല്‍എയായ ഷിംല ഭവ്‌റിയാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിയ ഒരു ചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ വെളിപ്പെടുത്തല്‍. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇത് നിഷേധിച്ച് എംഎല്‍എ രംഗതെത്തിയിട്ടുണ്ട്. എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളതെന്നും ഇക്കാര്യം താന്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു.
വീഡിയോവില്‍ ഭവറിയുടെ പ്രസംഗം ഇപ്രകാരമാണ് ‘ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. എങ്കിലും തെരഞ്ഞെടുപ്പിന് മത്സരിക്കാനിറങ്ങിയപ്പോള്‍ ഘര്‍സാന, അനൂപ്ഗര്‍, റവ്!ല എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓരോ കവര്‍ എത്തിച്ചു കൊടുത്തിരുന്നു. ഇതില്‍ മൂന്നു പേര്‍ ആ കവര്‍ തിരിച്ച് എന്റെ വീട്ടില്‍ എത്തിച്ചു. മാഡം ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ തുക സ്വീകരിക്കാനാകില്ല, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആ സമയം ഞങ്ങള്‍ ചോദിക്കും അപ്പോള്‍ തന്നാല്‍ മതിയെന്നാണ് കാരണമായി അവര്‍ പറഞ്ഞിരുന്നത്’
ദ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വീഡിയോ കാണാം