മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്ല്യാണം’ വൈറലാകുന്നു

മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്ല്യാണം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത്ത് കല്ല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്പേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബില്‍ ഇപ്പോള്‍ ചിത്രം ഹിറ്റാണ്. ജയകൃഷ്ണന്‍, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ശബ്ദരൂപത്തില്‍ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. അന്‍സല്‍ ഓറഞ്ച് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. വിമല്‍ നാസറും റെനീഷ് ബഷീറും ചേര്‍ന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ശിഹാബ് സൈത്, സാദിഖ് മുഹമ്മദ്, മായീന്‍കുട്ടി, തമീം മുഹമ്മദ്, യൂസഫ് മുഹമ്മദ്, ഹന്‍സാല്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

Top