മുഖക്കുരുമാറ്റാം; കരുതലോടെ മരുന്ന് ഉപയോഗിക്കേണ്ടത് എങ്ങനെ?

മുഖക്കുരു ഇന്ന് എല്ലാവരുടെയും പ്രശ്നമാണ്. പണ്ട് സ്ത്രികള്‍ക്കാണ് മുഖക്കുരു വരുന്നതെങ്കില്‍ ഇപ്പോള്‍ പുരുഷന്‍മാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു.

മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്ന് തു​ടു​ക്കു​ക​യും ചെ​യ്യും. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞ് മു​ഖം ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​ലേ​ക്കാ​യി സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫെ​യ്സ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്.

റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം ഗ​ർ​ഭം ധ​രി​ക്കാ​ൻ.

മു​ഖ​ക്കു​രു​വി​ന് ദീ​ർ​ഘ​കാ​ലം മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ലേ​പ​ന​ങ്ങ​ൾ, സോ​പ്പു​ക​ൾ, ഗു​ളി​ക​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ആ​ന്‍റി​ബ​യോ​ട്ടി​ക് ലേ​പ​ന​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്ക​ണം.

എ​ന്നാ​ൽ ഒ​രേ ലേ​പ​നം​ത​ന്നെ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ച്ചാ​ൽ മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ​ക​ൾ ആ ​പ്ര​സ്തു​ത ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്നു. ഇ​ത് അ​സു​ഖം ഭേ​ദ​മാ​കാ​തി​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ആ​യ​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഇ​വ മാ​റ്റു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മു​ഖ​ക്കു​രു​വി​ന് ഒ​രേ ലേ​പ​നം ത​ന്നെ വ​ർ​ഷ​ങ്ങ​ളോ​ളം ചി​ല​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത് ഗു​ണം ചെ​യ്യി​ല്ല.

മു​ഖ​ക്കു​രു വ​ള​രെ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി​വ​രും. ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കു​ന്ന സ​മ​യം ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ഒ​രേ​സ​മ​യം ഇ​വ ര​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ൽ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച​പോ​ലെ ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ളോ ലോ​ഷ​നു​ക​ളോ പു​ര​ട്ടി​യാ​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​വ​യു​ടെ ഒ​രു​ശ​ത​മാ​നം മാ​ത്ര​മേ ച​ർ​മ​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യു​ള്ളൂ. ച​ർ​മം വ​ര​ണ്ട​താ​ണെ​ങ്കി​ൽ രോ​ഗ​മു​ള്ള ഭാ​ഗം ത​ണു​ത്ത ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പ​സ​മ​യം മു​ക്കി​വ​ച്ച ശേ​ഷം ഓ​യി​ന്‍റ്മെ​ന്‍റ് പു​ര​ട്ടു​ന്ന​ത് മ​രു​ന്നി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കും.

ച​ർ​മ​രോ​ഗ​മു​ള്ള ഭാ​ഗ​ത്തു​നി​ന്ന് നീ​രൊ​ലി​പ്പ് ഉ​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ത്ത് ര​ണ്ടു ഗ്ലാ​സ് ത​ണു​ത്ത വെ​ള്ള​ത്തി​ൽ ഒ​രു ടീ​സ്പൂ​ണ്‍ ഉ​പ്പി​ട്ട ലാ​യ​നി​യി​ൽ കോ​ട്ട​ണ്‍ തു​ണി അ​ൽ​പ​നേ​രം ചു​റ്റി​വ​യ്ക്കു​ന്ന​ത് നീ​രൊ​ലി​പ്പ് കു​റ​യ്ക്കു​ന്ത​നി​നു സ​ഹാ​യി​ക്കും. പി​ന്നീ​ട് ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടി​യാ​ൽ എ​ളു​പ്പ​ത്തി​ൽ ഗു​ണം കി​ട്ടു​ന്ന​താ​യി​രി​ക്കും.

Top