മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ വിവാദ മാദ്ധ്യമ പ്രവര്‍ത്തക പരാതി നല്‍കി;പോലീസ് കേസെടുത്തു

തിരുവനന്തപുരം :തേന്‍ കെണി വീണ്ടും പുതിയ വിവാദത്തിലേക്ക് .മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതിയില്‍ പരാതി നല്‍കി . ശശീന്ദ്രന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതായി, വനിതാ മാധ്യമപ്രവര്‍ത്തകയാണ് കോടതിയില്‍ എത്തി പരാതി നല്‍കിയത്. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്.
നിരന്തരം ശല്യപ്പെടുത്തി, അശ്ലീല സംഭാഷണം നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഫോണ്‍ വിളി കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകയാണ് ശശീന്ദ്രനെതിരെ പരാതി നല്‍കിയത്. കോടതിയില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

Top