മുസ്ലീം ക്രിസ്ത്യന്‍ ആണ്‍കുട്ടികളുമായി ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ കൂട്ടുകൂടരുതെന്ന് ബജ്‌റംഗ് ദള്‍; സ്‌കൂളുകളില്‍ ലഘുലേഖ വിതരണം

bagrgda'ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഹൈന്ദവ സംഘടനകള്‍ കടമെടുത്ത ലൗജിഹാദ് വീണ്ടും ദേശിയ തലത്തില്‍ വിവാദമാക്കി സംഘപരിവാര സംഘടനകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌കൂളുകളില്‍ വിതരണം ചെയ്ത ലഘുലേഖ യാണ് പുതിയ വിവാങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുസ്ലീംക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആണ്‍കുട്ടികളുമായി ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ കൂട്ടുകൂടരുതെന്ന് ബജ്‌റംഗ് ദള്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നത്. ഇന്ത്യയില്‍ ലൗ ജിഹാദിന് ഇരകളായിട്ടുള്ളത് ഒരുലക്ഷം പെണ്‍കുട്ടികളാണെന്ന് ലഘുലേഖകളില്‍ പറയുന്നു. ഒരു പ്രത്യേക മതവിഭാഗമാണ് ഇതിന് പിന്നിലെന്നും അതിനാല്‍ ഹിന്ദുമതത്തിലെ പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബജ്‌റംഗ്ദളിന്റെ ലഘുലേഖ പറയുന്നു. ഒരു പ്രത്യെക മതവിഭാഗത്തിലെ യുവാക്കള്‍ പെണ്‍കുട്ടികളെ ചതിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ പെട്ട് പ്രണയത്തിലാകുന്നു. ഇവരെ പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് സമ്പന്നന്‍മാര്‍ക്ക് വില്‍ക്കുന്നതായും ബജ്‌റംഗദള്‍ ആരോപിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണച്ചുമതലയും ഏറ്റെടുത്തിരിക്കുകയാണ് ബജ്‌റംഗ്ദള്‍ ഹിന്ദു കുടുംബങ്ങളിലെ ആണ്‍കുട്ടികളെക്കൊണ്ട് മറ്റ് മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിയ്ക്കണമെന്നും ബജറംഗദള്‍ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ കേരളത്തിലെ വിവിധ ഹിന്ദു സംഘടനകളും ലൗജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരുന്നു –

Top