മൂന്നുകോടിയുമായി മോഹന്‍ലാല്‍; രണ്ടരകോടിയുമായി മമ്മൂട്ടി നിവിന്‍ പോളിക്ക് ഒന്നേമുക്കാല്‍ കോടി ! മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ …

കോടികള്‍ വാരുകയും കോടികള്‍ വെള്ളത്തിലാവുകയും ചെയ്യുന്ന മലയാള സിനിമാ ലോകത്ത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലവും കോടികള്‍ തന്നെയാണ്. കോളിവുഡിലെയും തെലുങ്കിലെയും നായകര്‍ക്കുള്ള പ്രതിഫലം ഇന്ന മലയാള സിനിമയില്‍ ഇല്ല. മലയാളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണ് രണ്ടാമത് മമ്മൂട്ടി തന്നെ പിന്നാലെയാണ് ദിലീപും നിവന്‍ പോളിയുമൊക്കെ നിവിന്‍ പോളിയുടെ പ്രതിഫലം ഒരുകോടി അമ്പത് ലക്ഷമാണ്.

1മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി!
മലയാളം സിനിമയില്‍ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്ത് മലയാള സിനിമയുടെ അഡ്രസ് കൂടിയാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ച മോഹന്‍ലാല്‍ അഭിനയകാര്യത്തില്‍ ഇന്ത്യയിലെ ഒന്നാം നമ്പന്‍ നടനാണ്. മലയാളത്തിലെ ഒന്നാം നമ്പറുകാരനായ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി രൂപ വരെയാണ്. ചിത്രങ്ങള്‍ അനുസരിച്ച് 2.25 കോടി മുതല്‍ മൂന്ന് കോടി വരെയാണ് മോഹന്‍ലാല്‍ പ്രതി ഫലമായി ഈടാക്കുന്നത്. രണ്ട് കോടിവരെ പ്രതിഫലം വാങ്ങിയിരുന്ന മോഹന്‍ലാല്‍ ദൃശ്യത്തിന്റെ വിജയത്തോടെയാണ് പ്രതിഫലം വീണ്ടും ഉയര്‍ത്തിയത്. സിനിമാ നിര്‍മ്മാണ രംഗത്തും സജീവമാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടാറ്. ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ലോഹം എന്ന ചിത്രം ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. രഞ്ജിത്ത് ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ മീശപിരിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒരു സിനിമയ്ക്ക് പ്രതിഫലം രണ്ടര കോടി

ഒരു വര്‍ഷകാലയളവില്‍ അഭിനയിക്കുന്ന സിനിമകളുടെ എണ്ണത്തില്‍ മമ്മൂട്ടി എപ്പോഴും മുന്നിലെത്താറുണ്ട്. പ്രതിഫലകാര്യത്തില്‍ മോഹന്‍ലാലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സ്ഥാനം. രണ്ട് മുതല്‍ രണ്ടരക്കോടി രൂപ വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത്. താരരാജാക്കന്മാര്‍ക്കിടയിലെ മത്സരത്തിനിടയിലും നിര്‍മ്മാണ രംഗത്ത് മോഹന്‍ലാലിനൊപ്പം പങ്കാളിത്തമില്ല മമ്മൂട്ടിക്ക്. പുതുമുഖ സംവിധായകര്‍ക്കും മറ്റും ഡേറ്റ് നല്‍കുന്നതില്‍ മോഹന്‍ലാലിനേക്കാള്‍ മുന്നിലാണ് മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ മാത്രമാണ് വിജയിച്ച മമ്മൂട്ടി ചിത്രം. അച്ഛാദിന്‍ എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും തീയറ്ററില്‍ വേണ്ട വിധം വിജയിച്ചില്ല. ഫയന്മാന്‍ എന്ന ചിത്രം നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കാതെ പിടിച്ചു നില്‍ക്കാന്‍ ഇട നല്‍കി.

3ജനപ്രിയ നായകന്റെ പ്രതിഫലം രണ്ടേകാല്‍ കോടി!

മലയാള സിനിമയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ബോക്‌സ് ഓഫീസുകളുടെ നായകനായിരുന്നു ദിലീസ്. ദിലീപിന്റെ കോമഡി ചിത്രങ്ങള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ഒരുപോലെ ഇഷ്ടപ്പെട്ടപ്പോള്‍ ബോക്‌സോഫീസിന് ഉണര്‍വു നല്‍കിയിരുന്നു. എന്നാല്‍ വിജയത്തിന്റെ ഫോര്‍മുലകള്‍ സ്ഥിരമായി ചേര്‍ക്കാന്‍ ഒരുങ്ങിയപ്പോഴാണ് ദിലീപ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തലകുത്തി വീഴാന്‍ തുടങ്ങിയത്. എങ്കിലും സൂപ്പര്‍താരങ്ങള്‍ക്ക് പിന്നിലായി പ്രതിഫലത്തിലും ദിലീപ് മുന്നിലാണ്. ഒരു സിനിമക്ക് ഒന്നേമുക്കാല്‍ കോടി മുതല്‍ രണ്ടേകാല്‍ കോടി രൂപയാണ് ദിലീപ് ഈടാക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് മിനിമം ഗ്യാരണ്ടിയുള്ളവയാണ് ദിലീപ് ചിത്രങ്ങള്‍. അടുത്തകാലത്ത് തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചന്ദ്രേട്ടന്‍ എവിടെയാ.. എന്ന സിനിമയിലൂടെ ദിലീപ് വീണ്ടും കുടുംബങ്ങളുടെ നായകനായിട്ടുണ്ട്. സ്വന്തമായി നിര്‍മ്മാണ കമ്പനിയും തീയറ്റര്‍ ശൃംഖലയുമുണ്ട് മലയാളത്തിന്റെ ജനപ്രിയ നായകന്.

4പ്രേമം ഭാഗ്യം നല്‍കിയപ്പോള്‍ നിവിന്‍ പോളി കോടിപതി ക്ലബില്‍, പ്രതിഫലം 1.50 കോടി!

അടുത്തകാലത്ത് മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പ്രേമം സിനിമയിലെ നായകന്‍ നിവിന്‍ പോളി പ്രതിഫല കാര്യത്തിലും വമ്പന്‍ കുതിപ്പാണ് നടത്തിയത്. തുടര്‍ച്ചയായ വിജയങ്ങള്‍ തേടിയെത്തിയതോടെ നിവിന്‍ പോളിയുടെ താരമൂല്യവും ഉയര്‍ന്നു. ഇപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് തുല്യനായാണ് നിവിന്‍ പോളിയെ വിലയിരുത്തുന്നത്. നേരത്തെ 80 ലക്ഷം രൂപ വരെ പ്രതിഫലമായി ഈടാക്കിയിരുന്ന നിവിന്‍ പൃഥ്വിരാജിനെയും കടത്തിവെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി രൂപയാണ് നിവിന്‍ പോളിയുടെ ഇപ്പോഴത്തെ പ്രതിഫലം. അടുത്ത സൂപ്പര്‍സ്റ്റാറെന്ന വിശേഷണമാണ് നിവിന്‍ പോളിക്കിപ്പോള്‍. സഹനിര്‍മ്മാതാവിന്റെ റോളിലൂടെ സിനിമാ നിര്‍മ്മാണ രംഗത്തേക്കും കടത്തുകയാണ് നിവിന്‍ ഇപ്പോള്‍.

5പൃഥ്വിരാജിന്റെ പ്രതിഫലം 1.40 കോടി
മലയാള സിനിമയില്‍ നിന്നും ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച പൃഥ്വിരാജ് പ്രതിഫല കാര്യത്തില്‍ നാലാമനാണ് ഇപ്പോള്‍. അയ്യ എന്ന സിനിമയിലെ നായകനായാണ് പൃഥ്വിരാജ് ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചത്. പിന്നീട് ഔറംഗസീബിലും അഭിനയിച്ചതോടെ താരമൂല്യം ഉയര്‍ന്ന പൃഥ്വിരാജിന്റെ പ്രതിഫലം ഒരു കോടിയിലെത്തി. ഇപ്പോള്‍ 1.40 കോടിയാണ് പൃഥ്വിരാജ് ഒരു സിനിമക്ക് കൈപ്പറ്റുന്നത്. മലയാളത്തില്‍ സപ്തമശ്രീ തസ്‌കര എന്നതാണ് അടുത്തകാലത്ത് ഹിറ്റായ പൃഥ്വിരാജ് ചിത്രം. തമിഴിലും അറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ കാവിയ തലൈവന്‍ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മലയാളം സിനിമാ നിര്‍മ്മാണ രംഗത്തും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ട്. ഡബിള്‍ ബാരലാണ് അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പൃഥ്വിരാജ് ചിത്രം.

6കുഞ്ചാക്കോ ബോബന്റെ പ്രതിഫലം ഒരു കോടി രൂപ
ഒരു കാലത്ത് മലയാളത്തിലെ പ്രേമകാമുകനായിരുന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവും മോശമായിരുന്നില്ല. ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റായിരുന്നു. ഓര്‍ഡിനറി എന്ന സിനിമ മലയാളത്തില്‍ കലക്ഷന്‍ റെക്കോര്‍ഡുകളില്‍ മുന്നില്‍ നില്‍ക്കുന്ന സിനിമയാണ്. ഇപ്പോള്‍ 90 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതിഫലം. എന്നാല്‍ അടുത്തകാലത്തായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ അത്രകണ്ട് വിജയിച്ചിരുന്നില്ല. ഇപ്പോള്‍ പുറത്തിറങ്ങിയ മധുരനാരങ്ങ എന്ന ചിത്രം ഭേദപ്പെട്ട പ്രകടവനമാണ് കാഴ്ച്ചവക്കുന്നത്.

7 80 ലക്ഷവുമായി സുരേഷ് ഗോപിയും ഫഹദ് ഫാസിലും

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എണ്ണം മൂന്നായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിന്ന സുരേഷ് ഗോപി പിന്നീടാണ് സിനിമയില്‍ പിന്നോക്കം പോയത്. എങ്കിലും സുരേഷ് ഗോപിക്ക് ഇപ്പോഴും ആരാധകരുണ്ട്. അടുത്തകാലത്തായി സിനിമകള്‍ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയാണ് പ്രതിഫല പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ ഫഹദ് ഫാസിലിന് ഒപ്പമാണ് സുരേഷ് ഗോപി. ഇരുവരും ഒരു സിനിമയ്ക്ക് ഈടാക്കുന്നത് 80 ലക്ഷം രൂപയാണ്. രുദ്രസിംഹാസനമാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

മലയാളത്തില്‍ ന്യൂജനറേഷന്‍ നായകനായ ഹഹദ് ഫാസിലിന് അടുത്തകാലത്തായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. ഫഹദിന്റെ അഭിനയവും സിനിമകളും നിരൂപക പ്രശംസ നേടിയെങ്കിലും ബോക്‌സോഫീസില്‍ പരാജയമാകുകയായിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രമാണ് അടുത്തതായി വിജയിച്ച ഫഹദ് ഫാസില്‍ ചിത്രം. അയാള്‍ ഞാനല്ല എന്ന സിനിമയും ഭേദപ്പെട്ട അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുള്ളത്.

8 ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഫലം 75 ലക്ഷം

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുത്രനായി ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരുടെ പട്ടികയിലാണ് ഇപ്പോള്‍. പ്രതിഫല പട്ടികയില്‍ ബാപ്പയെ പോലെ തന്നെ മുന്നിലാണ് ദുല്‍ഖറും. 6570 ലക്ഷം രൂപയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമക്ക് ഈടാക്കുന്നത്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകനായും ദുല്‍ഖര്‍ വളര്‍ന്നിട്ടുണ്ട്. മണിരത്‌നം ചിത്രമായ ഒ കെ കണ്‍മണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചാര്‍ലി എന്ന സിനിമായാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാന്‍ ഉള്ളത്. ബോക്‌സോഫീസില്‍ വിജയമായ വിക്രമാദിത്യന്‍, ബാംഗ്ലൂര്‍ ഡേയസ് എന്നീ സിനിമകളിലും ദുല്‍ഖന്‍ അഭിനയിച്ചു.

9 60 ലക്ഷം രൂപ പ്രതിഫലവുമായി ജയസൂര്യ

2014ലും 2015ലും ഏറ്റവും കൂടൂതല്‍ സിനിമകളില്‍ അഭിനയിച്ച നടനാണ് ജയസൂര്യ. ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന മലയാളം താരങ്ങളില്‍ ജയസൂര്യയുടെ സ്ഥാനം ഒമ്പതാമതാണ്. ഒരു സിനിമയ്ക്ക് 60 ലക്ഷം രൂപയാണ് ജയസൂര്യ ഈടാക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ വില്ലന്‍ വേഷം ഗംഭീരമാക്കിയതാണ് ജയസൂര്യയുടെ പ്രതിഫലവും ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍, അടുത്തകാലത്തായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രങ്ങള്‍ തീയറ്ററില്‍ അത്രയ്ക്ക് വിജയിച്ചിട്ടില്ല. ജിലേബി എന്ന ചിത്രമാണ് ജയസൂര്യയുടെ ക്രെഡിറ്റില്‍ ഏറ്റവും അവസാനം പുറത്തിരങ്ങിയ ചിത്രം.

10 ജയറാം, ബിജു മേനോന്‍ എന്നിവരുടെ പ്രതിഫലം 50 ലക്ഷം രൂപ!

മലയാള സിനിമയില്‍ ഏറെക്കാലമായി നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബിജു മോനോനും ജയറാമും. ഹിറ്റ് സിനിമകളുടെ ഭാഗമായി ബിജു മേനോന്‍ ഇപ്പോള്‍ പ്രതിഫല കാര്യത്തിലും മുമ്പനാണ്. 50 ലക്ഷം രൂപയാണ് ബിജു മേനോന്റെ പ്രതിഫലം. വെള്ളിമൂങ്ങ എന്ന സിനിമയാണ് ബിജുവിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. കൂടാതെ കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ടുകെട്ടും മലയാള സിനിമയുടെ ഭാഗമാണ്. മറുവശത്ത് ജയറാമിന്റെ പട്ടികയില്‍ ഒരു ഹിറ്റ് ചിത്രം വന്നിട്ടാ കാലം കൂറേയായി. തമിഴ് സിനിമകളിലെ സഹതാര വേഷവുമായി നീങ്ങുകയാണ് ജയറാം ഇപ്പോള്‍. കൂടാതെ മലയാളത്തിലും ജയറാമിന് അവസരം കുറഞ്ഞു വരികയാണ്.

ന്യൂജനറേഷന്‍ താരങ്ങളായ ആസിഫലിയുടെ പ്രതിഫലം 3040 ലക്ഷം രൂപയാണ്. അനൂപ് മേനോനും ഇതേ തുക പ്രതിഫലമായി കൈപ്പറ്റുന്നു. മലയാളം സിനിമാ നടിമാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ്. ഹൗ ഓള്‍ഡ് ആര്‍യുഎ എന്ന ചിത്രത്തില്‍ 50 ലക്ഷം രൂപയായിരുന്നു മഞ്ജുവാര്യയുടെ പ്രതിഫലം. ഇതിന് ശേഷമിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലും മഞ്ജു 50 ലക്ഷം പ്രതിഫലം വാങ്ങി. റാണി പത്മിനിയാണ് പുതുതായി മഞ്ജുവിന്റെ ക്രെഡിറ്റില്‍ പുറത്തിറങ്ങാനുള്ള ചിത്രം

Top