വിവാഹമോചനത്തിന് ഒരുപാട് കാരണങ്ങളുണ്ടാകാം. എന്നാല്‍ ഈ പാവം നവവരന് ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നത് മേയ്ക്കപ്പിലാതെ ഭാര്യയെ കണ്ടത് കൊണ്ട മാത്രമാണ്. അള്‍ജീരിയയിലെ ഈ നവവരന്‍ വിവാഹപ്പിറ്റേന്ന് മെയ്ക്കപ്പ് ഇല്ലാത്ത ഭാര്യയെ കണ്ട് ബോധം കെട്ട് വീഴുകയായിരുന്നു. ബോധം വീണ്ടു കിട്ടിയ ശേഷം തന്റെ വിധിയെ പഴിച്ച് കഴിയുന്നതിന് പകരം ഭാര്യ തന്നെ വഞ്ചിച്ചെന്ന പരാതിയുമായി നഷ്ടപരിഹാരം തേടി ഇയാള്‍ കോടതിയിലെത്തുകയായിരുന്നു. മെയ്ക്കപ്പിട്ട് സൗന്ദര്യമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഭാര്യ തന്നെ വഞ്ചിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ വാദിക്കുന്നത്.
തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞ് പിറ്റെന്നത്തെ പ്രഭാതത്തില്‍ പകല്‍ വെളിച്ചത്തില്‍ ഭാര്യയുടെ യഥാര്‍ത്ഥ രൂപം കണ്ട് ഇയാള്‍ നടുങ്ങിപ്പോവുകയും ബോധം കെട്ട് വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവളെ തനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. തനിക്കുണ്ടായ നഷ്ടത്തിന് 13,000 പൗണ്ട് അഥവാ 20,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ഭാര്യയെ മേക്കപ്പില്ലാതെ കണ്ടപ്പോള്‍ തന്റെ അപാര്‍ട്ട്‌മെന്റ് കൊള്ളയടിക്കാന്‍ വന്ന മോഷ്ടാവാണെന്ന് പോലും തെറ്റിദ്ധരിച്ചുവെന്നാണ് ഭര്‍ത്താവ് പറഞ്ഞിരിക്കുന്നതെന്നാണ് എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് ഭാര്യ വളരെ സുന്ദരിയായാണ് കാണപ്പെട്ടിരുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.എന്നാല്‍ വിവാഹപ്പിറ്റേന്ന് മെയ്ക്കപ്പ് കഴുക്കിക്കളഞ്ഞ ഭാര്യയുടെ മുഖത്തേക്ക് അയാള്‍ക്ക് ഒരു പ്രാവശ്യമേ നോക്കാന്‍ സാധിച്ചുള്ളൂ…!!. ഏതായാലും വിവാഹത്തിന് മുമ്പ് അമിത മെക്കപ്പിടുന്നവര്‍ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കുമെന്ന് ചുരുക്കം.