കൊച്ചി, ജൂലൈ 29, 2015: അടുത്ത് തന്നെ തിയേറ്ററുകളിൽ എത്തുന്ന സുരേഷ് ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന മൈ ഗോഡ്ന്റെ ഗാനങ്ങൾ ഓഡിയോ ലേബലായ Muzik247 റിലീസ് ചെയ്തു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത സംവിധായകാൻ ബിജിബാൽ ആണ്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. പണ്ട് പണ്ടാരോ കൊണ്ടു
പാടിയത്: പി. ജയചന്ദ്രൻ, ചിത്ര അരുണ്‍
ഗാനരചന: റഫീക്ക് അഹമ്മദ്
2. കുസൃതി കുപ്പായക്കാരാ
പാടിയത്: ഉദയ് രാമചന്ദ്രൻ
ഗാനരചന: രമേശ് കാവിൽ
3. കണ്ടിട്ടുണ്ടോ നിങ്ങൾ
പാടിയത്: പീതാംബര മേനോൻ
ഗാനരചന: ജോസ് തോമസ്
പാട്ടുകൾ കേൾക്കാൻ:
എം. മോഹനൻ സംവിധാനം നിർവഹിച്ച മൈ ഗോഡ്, കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രൻ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് നിർമ്മിച്ചിട്ടുള്ളത്. തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. ശ്രീനിവാസൻ, ജോയ് മാത്യു, ഇന്ദ്രന്‍സ്, മാസ്‌റ്റര്‍ ആദര്‍ശ്, ശ്രീജിത്ത് രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ഹൗ ഓൾഡ് ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.
Thanks Regards,
Lohit Chandran
Senior Executive – Public Relations Digital Marketing, Muzik247
Mobile number: +91-8111952266