യാക്കൂബ് മേമനെ 54ാം പിറന്നാള്‍ ദിനത്തില്‍ തൂക്കിലേറ്റും ; വധശിക്ഷ നടപ്പാക്കാന്‍ മൂന്ന് പോലീസുകാര്‍ക്ക് പരിശീലനം തുടങ്ങി

yakob memon

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ യാക്കൂബ് മേമനെ മരണം പിറന്നാള്‍ ദിനത്തിലോ? മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് ജൂലൈ 30 വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ്. അന്ന് മേമന്റെ 54ാം ജന്മദിനമാണ്.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയതോടെ വധ ശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരെ കിട്ടാനില്ലാത്തതു കാരണം മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനം നല്‍കാനാണ് ജയിലധികൃതരുടെ നീക്കമെന്ന് അറിയുന്നു. വധശിക്ഷ സംബന്ധിച്ച ഡ്രില്‍ 27 ന് അല്ലെങ്കില്‍ 28 ന് നാഗ്പൂര്‍ ജയിലില്‍ നടക്കും.
നാഗ്പൂര്‍ ജയിലില്‍ നടപ്പാക്കുന്ന 24 മത് വധശിക്ഷയാവും യാക്കൂബ് മേമന്റേത്. മഹാരാഷ്ട്രയില്‍ മൊത്തം 58 വധശിക്ഷകളാണ് നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ 35 എണ്ണം യേര്‍വാഡ ജയിലിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1993 മാര്‍ച്ച് 12 ന് ആയിരുന്നു മുംബൈ നഗരത്തില്‍ പലയിടങ്ങളിലായി 12 സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിച്ചു. 713 പേര്‍ക്ക് പരുക്കുപറ്റി. കേസില്‍ 100 പേര്‍ കുറ്റക്കാരാണെന്ന് ടാഡ കോടതി വിധിച്ചു. ഇതില്‍ 12 പേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍, 2013 മാര്‍ച്ചില്‍ 11 പേരുടെ ശിക്ഷ സുപ്രീംകോടതി ഇളവുചെയ്തു. ഇവര്‍ ഗൂഢാലോചന നടത്തിയവരുടെ കൈകളിലെ പാവകള്‍ മാത്രമാണെന്ന് കണ്ടാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍, യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ അത് തളളി. പിന്നീട് സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അതും തളളി. ഇതേ തുടര്‍ന്നാണ് വീണ്ടും തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

Top