ലക്നോ:ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വോട്ടെടുപ്പില്‍ കനത്ത പോളിങ് നേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നയുടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ വാദം. 68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്. മലയോര മേഖലയില്‍ പോളിങ് കനത്തത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ബിജെപി പറയുന്നത്. 13 ജില്ലകളില്‍ 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 69 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വിധിയെഴുത്ത് നടന്നത്. ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.ഉത്തരാഖണ്ഡില്‍ വൈകുന്നേരം അഞ്ചുവരെ 68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ റിപ്പോര്‍ട്ട് വരുന്പോള്‍ പോളീംഗ് ശതമാനം 70 കടക്കുമെന്നാണ് കരുതുന്നത്. അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ശക്തമായ പോളിംഗ്. വൈകുന്നേരം നാലുവരെ 60 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഒടുവിലെ റിപ്പോര്‍ട്ട് ലഭ്യമാകുന്പോള്‍ പോളിംഗ് നിരക്ക് ഇനിയും വര്‍ധിക്കും.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ 67 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടമായിരുന്നു ഇന്ന്. 11 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 67 മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ എസ്പി കഴിഞ്ഞ തവണ 34 സീറ്റ് നേടിയിരുന്നു. ഇത്തവണ കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ ബിഎസ്പിയും ബിജെപിയുമാണ് എസ്പി-കോണ്‍ സഖ്യത്തിന്‍റെ എതിരാളികള്‍. കഴിഞ്ഞ തവണ ബിഎസ്പി 18 സീറ്റും ബിജെപി 10 സീറ്റും ഇവിടെനിന്നും സ്വന്തമാക്കിയിരുന്നു. എസ്പിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസം ഖാന്‍, മകന്‍ അബ്ദുല്ല അസം, കോണ്‍ഗ്രസ് മുന്‍ എംപി സഫര്‍ അലി നഖ്‌വിയുടെ മകന്‍ സെയ്ഫ് അലി നഖ്‌വി, മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ്, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാര്‍ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടിയ പ്രമുഖര്‍.
മലനാടായ ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലായി 69 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടിയത്. 628 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 70 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കര്‍ണപ്രയാഗ് മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. മാര്‍ച്ച് ഒന്പതിന് കര്‍ണപ്രയാഗിലെ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ഞായറാഴ്ച ബിഎസ്പി സ്ഥാനാര്‍ഥി കുല്‍ദീപ് സിംഗാണ് മരിച്ചത്.