ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ സൈന്യം ഏറ്റുമുട്ടലിലൂടെ കൊന്ന ലഷ്‌കര്‍ ഇ തോയിബ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് അഹമ്മദ് മാട്ടുവിന്റേത് ഉള്‍പ്പെടെ മൂന്നു തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു.അര്‍വാണിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മാട്ടുവിനെ കൂടാതെ അദില്‍ മുഷ്താഖ്,നിസാര്‍ അഹമ്മദ് വാനി എന്നിവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇവരില്‍ നിന്ന് എകെ 47 തോക്കുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പോലീസ് ജീപ്പിന് നേരെയുണ്ടായത് പോലെ ആക്രമണങ്ങള്‍ മാട്ടുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായി നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അനന്ത്‌നാഗ്,കുല്‍ഗാം,പുല്‍വാമ,പാംപോര്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പിന്റെ ഭാഗമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.മാട്ടുവിന്റെ തലയ്ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
സംഘത്തിന്റെ ഒളിത്താവളത്തിലാണ് സൈന്യം ആക്രമണം നടത്തിയത് .വാനിയുടെ വധത്തിന് ശേഷം മാട്ടുവിനും സംഘത്തിനുമായുള്ള അന്വേഷണത്തിലായിരുന്നു സൈന്യം.ഒരു വര്‍ഷത്തിനിടെ സൈന്യം കൊല്ലുന്ന കൊടും ഭീകരനില്‍ മൂന്നാമത്തെയാളാണ് മാട്ടു.ബുര്‍ഹാന്‍ വാനി,സബ്‌സര്‍ അഹമ്മദ് ഭട്ട് എന്നിവരെ സൈന്യം വധിച്ചിരുന്നു.
കടുത്ത പോരാട്ടത്തിലാണ് മാട്ടുവിനെ വധിച്ചത്.എട്ടുമണിക്കൂര്‍ നീണ്ട പോരാട്ടം വേണ്ടിവന്നു.പ്രദേശവാസികളുടെ എതിര്‍പ്പും ഉപദ്രവവും സൈന്യത്തിന് കൂടുതല്‍ തലവേദനയായി .കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒതുക്കി ഭീകരരെ സൈന്യം വധിച്ചത് .