ന്യൂഡല്‍ഹി: രാജ്യത്ത് 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 40 ലക്ഷം അര്‍ബുദ രോഗികളുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ കാലയളവില്‍ 22.54 ലക്ഷം പേര്‍ അര്‍ബുദഗ ബാധിച്ച് മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയെ അറിയിച്ചു.
2020ല്‍ മാത്രം 13,92,179 പേര്‍ അര്‍ബുദ രോഗ ബാധിതരായി. 2019ല്‍ 13,58,415 പേരും 2018ല്‍ 13,25,232 പേരും രോഗത്തിന്റെ പിടിയിലായി. 2020ല്‍ മാത്രം 7,70,230 പേര്‍ മരിച്ചു. 2019ല്‍ 7,51,517 പേരും 2018ല്‍ 7,33,139 പേരും അര്‍ബുദം ബാധിച്ച് മരിച്ചു. പുകയില ഉത്പന്നങ്ങളും മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണ ശീലവും ഒഴിവാക്കിയാല്‍ അര്‍ബുധത്തെ ഒരു പരിധി വരെ തടയാനാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രധാന മന്ത്രി സ്വാസ്ത്യ സുരക്ഷാ യോജ്‌ന പ്രകാരം കൂടുതല്‍ എ.ഐ.ഐ.എം.എസുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.