ന്യൂഡല്‍ഹി: റബ്ബര്‍ മേഖല നേരിടുന്ന പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്ഗധ സമിതിയെ രൂപീകരിക്കാന്‍ തീരുമാനം. തോട്ടം,മത്സ്യബന്ധനം, ബീഡി തൊഴിലാളികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി. വിലതകര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ത്രികക്ഷി സമിതിയില്‍ തൊഴിലാളി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ വാണിജ്യ മേഖലയിലെ ഉന്നതരും സമിതിയില്‍ അംഗങ്ങളാകും.റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്.