സ്‌പോട്‌സ് ഡെസ്‌ക്
ന്യൂകാംപ്: നാലു ഗോളിന്റെ വ്യത്യാസത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ തകർന്നടിഞ്ഞതിനു റയലിന്റെ പ്രതികാരം.! ബാഴ്‌സയെ സ്വന്തം തട്ടകത്തിൽ വിളിച്ചുവരുത്തി അടിച്ചു തകർത്ത് രണ്ടാം എൽക്ലാസിക്കോയിൽ റയലിനു ഉ്ജ്വല വിജയം.
പോരാളികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയിട്ടും 21ന്റെ ജയവുമായി സ്പാനിഷ് ലാ ലിഗ എൽക്‌ളാസികോയിൽ റയൽ ക്‌ളാസികോ. ഗോൾ രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ഇരുവരും ഗോൾവലകുലുക്കിയത്. 56ാം മിനിറ്റിൽ ജെറാഡ് പിക്വെിലൂടെ ബാഴ്‌സ മുന്നിലത്തെി. 62ാം മിനിറ്റിൽ കരിം ബെൻസേമയിലൂടെ ഒപ്പമത്തെിയ റയലിനെ 85ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയത്തിലത്തെിച്ചു.
83ാം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡുമായി സെർജിയോ റാമോസ് പുറത്തായതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ വിജയം കുറിച്ച ഗോൾ നേടിയത്. കഴിഞ്ഞ നവംബറിൽ മഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ 40ത്തിനേറ്റ തോൽവിക്ക് മറുപടി കൂടിയാണ് ബാഴ്‌സയുടെ തട്ടകത്തിൽ റയലിന്റെ ജയം. ആദ്യ പകുതിയിൽ കളം നിറഞ്ഞ മെസ്സിനെയ്മർസുവാരസ് കൂട്ടിനെ, പിടിച്ചുകെട്ടിയായിരുന്നു റയലിന്റെ വിജയം. രണ്ടാം പകുതിയിൽ മാഴ്‌സലോയിൽനിന്നാരംഭിച്ച മുന്നേറ്റങ്ങളിൽ നിരവധി തവണയാണ് റയൽ ബാഴ്‌സ പ്രതിരോധം കീറിമുറിച്ചത്. പരിശീലകനെന്ന നിലയിൽ സിദാന്റെ കൂടി ജയം.