ലളിത് മോദിക്ക് എന്തിനാണ് ദാവൂദ് ഇബ്രാഹിം ആയിരം കോടി കൊടുത്തത് ? പണം നല്‍കിയ കാര്യം ദാവൂദ് വെളിപ്പെടുത്തിയത് ഗുജറാത്തി ചാനലിനോട്
അഹമ്മദാബാദ്: ഐപിഎഎല്‍ കമ്മീഷണറായിരുന്ന ലതിദ് മോദിയെ ചുറ്റിപ്പറി വീണ്ടും വിവാദ വാര്‍ത്തകള്‍ പുറത്തുവരുന്നു. ലളിത് മോദിക്ക് ദാവൂദ് ഇബ്രാഹിം 1000 കോടി രൂപ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഒരു ഗുജറാത്തി വാര്‍ത്താ ചാനലാണ് ഇത് വെളിപ്പെടുത്തിയത്.
ടി വി ചാനലായ നിര്‍മാണ്‍ ന്യൂസാണ് തങ്ങള്‍ ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ സംസാരിച്ചു എന്ന് അവകാശപ്പെടുന്നത്. അഭിമുഖത്തില്‍, ലളിത് മോദിക്ക് പണം നല്‍കിയ കാര്യം ദാവൂദ് തങ്ങളോട് പറഞ്ഞതായും ചാനല്‍ വെളിപ്പെടുത്തുന്നു. നിര്‍മാണ്‍ ന്യൂസ് സംസാരിച്ചു എന്ന് പറയുന്നത് ദാവൂദ് ഇബ്രാഹിമുമായി തന്നെയാണോ. എവിടെ നിന്നാണ് ദാവൂദ് ഇന്ത്യന്‍ ചാനലുമായി സംസാരിച്ചത്. ഇപ്പോള്‍ ഏത് രാജ്യത്താണ് ദാവൂദ് ഉള്ളത്. എന്തിനാണ് ലളിത് മോദിക്ക് ദാവൂദ് പണം നല്‍കിയത് എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല താന്‍ ആയിരം കോടി നല്‍കിയതെന്നും ദാവുദ് പറഞ്ഞതായി ചാനല്‍ വെളിപ്പെടുത്തുന്നു. ഐ പി എല്ലിലെ ഒത്തുകളിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നും ദാവൂദ് പറയുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്
ലളിത് മോദി തങ്ങള്‍ക്ക് 1000 കോടി രൂപ തരാനുണ്ടെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീല്‍ എ ബി പി ന്യൂസ് ചാനലിനോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തി ചാനലിന്റെ ഈ ‘അഭിമുഖം’ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, മോദിയെ കൊല്ലാന്‍ വേണ്ടി തങ്ങള്‍ ബാങ്കോക്കില്‍ പോയിരുന്നു എന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. എന്നാല്‍ ലളിത് മോദി തങ്ങളുടെ പണം തിരിച്ചുതന്നു എന്നാണ് ഷക്കീല്‍ പറഞ്ഞത്. എന്നാല്‍ ഗുജറാത്ത് ചാനലിനോട് ദാവൂദ് പണം തിരികെ ലഭിച്ച കാര്യം സമ്മതിക്കുന്നില്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച ലളിത് മോദിയുടെ നീക്കങ്ങള്‍ ഇതോടെ വീണ്ടും വന്‍ വിവാദമാവുകായണ്,