ലീഗ് വാക്കുപാലിച്ചു; ബീഫിന്‍റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്‍റെ പിതാവിന് കാർ നൽകി

ബീഫിന്‍റെ പേരിൽ ന്യൂനപക്ഷ ജനങ്ങളാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നത്. അതിൽ ഭൂരിഭാഗം പേരും മുസ്ലീങ്ങളും ദളിത് വിഭാഗക്കാരുമാണ് ദില്ലിയിൽ നിന്നും ഹരിയാനയിലേക്ക് ഈദ് ഷോപ്പിങ് കഴിഞ്ഞു മടങ്ങുംവഴി ബീഫ് കയ്യിലുണ്ടെന്നു ആരോപിച്ച് കൊലപ്പെടുത്തിയ ജുനൈദിന്‍റെ പിതാവിന് മുസ്ലീം ലീഗിന്‍റെ സഹായമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സഹായമായി ടാക്സികാർ ആണ് നല്‍കിയിരിക്കുന്നത്.

ഫരീദാബാദിൽ നടന്ന ചടങ്ങളിലാണ് ലീഗ് ജുനൈദിന്‍റെ പിതാവിന് മരുതി ഇക്കോ കർ നൽകിയത്. നേരത്തെ ജുനൈദിന്‍റെ വീട് സന്ദർശനത്തിനെത്തിയ നേതാക്കൾ വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ടാക്സികാർ നൽകിയത്. മനുഷ്യത്വരഹിതമായി നടത്തുന്ന കൃത്യങ്ങളുടെ ഇരകളോട് ഇതെ രീതിയിൽ ലീഗ് ഒപ്പം നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോരക്ഷയുടെ പേരിൽ ആക്രമങ്ങൾ അനുവദിക്കില്ലയെന്ന് പ്രധാനമന്ത്രി നരോന്ദ്രമോദി അവർത്തിക്കുമ്പോഴും രാജ്യത്തിന്റെ വിവദഭാഗങ്ങളിൽ ബീഫിന്റെ പേരിലും ഗോസംരക്ഷണത്തിന്റെ പേരിലും ആക്രമങ്ങൾ വ്യാപകമാകുകയാണ്.

Top