കണ്ണൂര്‍: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ..? എന്നാല്‍ അങ്ങിനെയും സംഭവിച്ചു എന്ന് വേണം പറയാന്‍ കണ്ണൂരില്‍ വനിതാ പോലീസിനെ മാനഭംഗ പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് തടവും പിഴയും കോടതി വിധിച്ചു. തോട്ടടയിലെ ജി സതീശനെ (30)യാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ കൃഷ്ണകുമാര്‍ ഒമ്പത് മാസം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
വനിതാഹെല്‍പ്പ്‌ലൈനില്‍ പോലീസ് കോണ്‍സ്റ്റബിളായ എം സി ഗിരിജയുടെ പരാതിയിലാണ് ടൗണ്‍ പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 2010 ജനുവരി 22ന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. അച്ഛനെ കാണാതെ വഴിമാറി ഒരു പെണ്‍കുട്ടി പഴയ ബസ് സ്റ്റാന്റില്‍ വിഷമിച്ചിരിക്കുന്ന വിവരത്തെ തുടര്‍ന്ന് പരാതിക്കാരിയടക്കമുള്ള പോലീസുകാര്‍ തെരയുന്നതിനിടയിലാണ് ഓഫീസേഴ്‌സ് ക്ലബിനടുത്തുനിന്നും കെ എല്‍ 13എന്‍ 1082 നമ്പര്‍ ബൈക്കില്‍ വന്ന സതീശനും സുഹൃത്തും അവിടെയെത്തി പോലീസുകാരിയുടെ കയ്യില്‍ കയറിപിടിച്ച് വരുന്നോ കയറിക്കോളൂയെന്ന് പറഞ്ഞ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്തിനെ കുറ്റക്കാരനല്ലെന്ന് കണ്ട് നേരത്തെ വിട്ടയച്ചിരുന്നു.