വാട്സ് ആപ്പിനെ കീഴടക്കി സൊമ കുതിക്കുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ കുറഞ്ഞകാലം കൊണ്ട് ജനകീയമായ വാട്‌സാപ്പിനെ തകര്‍ത്ത് സൊമ മുന്നേറുന്നു. ച്ച്ഡി വിഡിയോ കോളിങ് മുതല്‍ നിരവധി സേവനങ്ങള്‍ നല്‍കുന്ന സൊമ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിഅറേബ്യയില്‍ മാത്രം 12 ലക്ഷം പേര്‍ സൊമ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ മാത്രം 20 ലക്ഷവും ബ്രിട്ടനില്‍ 12 ലക്ഷവും സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ആപ്പിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.
ഹവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പഠിച്ച ലീ ഗുവോയാണ് പുതിയ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ വികസിപ്പിച്ചെടുത്തത്. എച്ച്ഡി വിഡിയോ കോളിങ് തന്നെയാണ് സൊമയുടെ ഏറ്റവും വലിയ പ്രത്യേകത. സൊമ മെസഞ്ചര്‍ ഗ്രൂപ്പില്‍ 500 പേര്‍ക്ക് അംഗങ്ങളാകാം. എന്നാല്‍ വാട്‌സാപ്പില്‍ ഇത് 100 അംഗങ്ങള്‍ മാത്രമാണ്. ഇതിനെല്ലാം പുറമെ സൊമ സൗജന്യമായി എത്രവര്‍ഷവും ഉപയോഗിക്കാം. വാട്‌സാപ്പ് ഒരു വര്‍ഷത്തിനു ശേഷം ഉപയോഗിക്കാന്‍ 1.99 ഡോളര്‍ വില നല്‍കണം.
പരമാവധി സുരക്ഷ നല്‍കുന്നതാണ് സൊമ. മറ്റു മെസേജിങ് ആപ്പുകളേക്കാള്‍ വേഗതയും സൊമയ്ക്കുണ്ട്. മെസേജ് ലഭിച്ചാലും വായിച്ചാലും അയച്ച വ്യക്തിക്ക് അറിയാന്‍ കഴിയും. എന്തായാലും കുറഞ്ഞസമയം കൊണ്ട് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും സൊമ സജീവമായി കഴിഞ്ഞു. ഇന്ത്യയിലും സൊമ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.