മഞ്ചേശ്വരം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചര്‍ച്ചയായ മണ്ഡലമാണ് .ബിജെപിയ്ക്ക് വിജയ സാധ്യത എന്ന പേരിലായിരുന്നു ആദ്യ ചര്‍ച്ച.പിന്നീട് ചെറിയ വ്യത്യാസത്തില്‍ കെ സുരേന്ദ്രന്‍ പരാജയം രുചിച്ചപ്പോഴാണ് .കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ കേരളത്തില്‍ മറ്റൊരു ബിജെപി എംഎല്‍എ വരുമോ എന്ന വാര്‍ത്തയാണ് പിന്നീട് ചര്‍ച്ചയായത്.എന്നാല്‍ ഇപ്പോള്‍ വാദി പ്രതിയായിരിക്കുകയാണ്.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേരുള്ളവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. തെരഞ്ഞെടുപ്പ് കേസ് വിജയിക്കാനായി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പു സമയത്ത് വിദേശത്താണെന്ന് ആരോപിച്ചവരും പരേതരാണെന്ന് ആരോപിച്ചവരുമാണ് സുരേന്ദ്രനെതിരെ രംഗത്തുവന്നിരിക്കുന്നത്. സുരേന്ദ്രന്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം കാരണം സമൂഹം തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും ഇതുകാരണം മാനഹാനിയുണ്ടായെന്നുമാണ് ഇവരുടെ വാദം.
നിരവധി പേര്‍ പരാതിയുമായി നേരിട്ടെത്തി.നോട്ടീസ് വന്നതോടെ തങ്ങള്‍ കള്ളന്മാരായെന്നും കേസ് വന്നതുകൊണ്ട് ഞങ്ങളാകെ ബുദ്ധിമുട്ടിലായെന്നും ഇവര്‍ പറയുന്നു.അനാവശ്യമായി ബുദ്ധിമുട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ സുരേന്ദ്രന്റെ പേരില്‍ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുമെന്നും ‘പരേതനാക്കിയ’ ഹമീദ് കുഞ്ഞിന്റെ ബന്ധുക്കള്‍ പറയുന്നു.
എംഎല്‍എ പി ബി അബു റസാഖ് വിജയിച്ചത് ജീവിച്ചിരിക്കാത്തതും വിദേശത്തുള്ളവരുമായ വോട്ടര്‍മാരുടെ വോട്ട് നേടിയാണെന്നായിരുന്നു സുരേന്ദ്രന്‍ കോടതിയില്‍ ആരോപിച്ചത് .ഇങ്ങനെ പോയാല്‍ മാനനഷ്ടകേസിന് സമാധാനം പറയേണ്ടിവന്നേക്കും.