വീട്ടിലിൊരുത്തില്ല ,പൊലീസുകാര്‍ക്ക് ഭീഷണിയുമായി ബിജെപി നേതാവ്

‘വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും’;
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്നാണ് രാജേഷിന്‍റെ ഭീഷണി. കായംകുളത്ത് ബിജെപി രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്താല്‍ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുന്‍പും ഇത്തരത്തില്‍ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.പോലീസുകാര്‍ക്ക് വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും. പ്രദേശത്ത് നടന്ന കൊലപാതകശ്രമത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് നടപടി ആരംഭിച്ചതോടെയാണ് ഭീഷണിയുമായി രാജേഷ് രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top