തൃശൂര്‍: ചാവക്കാട്ട് ഹനീഫയെ കുത്തിക്കൊന്നത് കോണ്‍ഗ്രസിലെ വെറും ഗ്രൂപ്പ് തര്‍ക്കത്തെച്ചൊല്ലി മാത്രമല്ല. കൊലപ്പടുത്തും മുന്‍പ് പലവട്ടം ആയുധങ്ങളുമായി കൊലയാളി സംഘം ഹനീഫയുടെ വീട്ടിലെത്തി കൊലവിളി മുഴക്കി. പ്രായമായ ഉമ്മയോട് മകനെ കൊലപ്പടുത്തുമെന്ന് മുന്നറിയിപ്പും നല്‍കി. പ്രദേശത്തെ ചെറിയൊരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആസൂത്രിതമായ ഒരു കൊലപാതകത്തില്‍ അവസാനിച്ചത്.
കൊലയാളി സംഘം രണ്ട് യുവാക്കളെ ആക്രമിച്ച് ഹനീഫയുടെ വീട്ടിലേക്ക് ഓടിച്ച് കയറ്റുന്നു. ആക്രമണം തടയാനായി ഹനീഫ എത്തുനമ്പോള്‍ യുവാക്കളെ വിട്ട അക്രമിസംഘം ഹനീഫയെ കുത്തി വീഴ്ത്തുന്നു. തുടര്‍ന്നും കൊലവിളി നടത്തി അക്രമി സംഘം ഇരുളിലേക്ക് മറയുന്നു. ആസൂത്രിമായിരുന്നില്ലേ ഈ ആക്രമണവും കൊലപാതകവും.