‘വ്യത്യസ്തയാമൊരു വധു’; നിങ്ങളുടെ വിവാഹ ദിനത്തില്‍ ‘മൊട്ടത്തലയുമായി’ ഒരുങ്ങിനില്‍ക്കാന്‍ ധൈര്യമുണ്ടോ; ഈ യുവതിയുടെ തീരുമാനം ലോകം വാഴ്ത്തുന്നു!

വിവാഹത്തിന് ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? പരമാവധി നമ്മുടെ കുറ്റങ്ങളും, കുറവുകളുമെല്ലാം മാറ്റിവെച്ച്, മേക്കപ്പുമിട്ട് ഉടുത്തൊരുങ്ങി നില്‍ക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ഇതല്ലാതെ സ്വന്തം കുറവുകള്‍ മറച്ചുപിടിക്കാതെ ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി വിവാഹവേദിയില്‍ കയറാന്‍ ചങ്കുറപ്പുള്ള എത്ര പേരുണ്ടാകും നമുക്കിടയില്‍? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം എന്ന് ഉറപ്പിച്ച് പറയാം. അത്തരം ആളുകളുടെ കൂട്ടത്തില്‍ പെടും കൈലി ബാംബെര്‍ഗറും.

തന്റെ 12-ാം വയസ്സിലാണ് കാലിഫോര്‍ണിയക്കാരി കൈലിയുടെ ജീവിതത്തില്‍ വിധി മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയത്. ആലോപ്പെസിയ എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗമായിരുന്നു കാരണം. പ്രതിരോധശേഷി തന്നെ മനുഷ്യന്റെ കോശങ്ങളെ അക്രമിക്കുന്ന ഈ അസുഖം മൂലം കൈലിയുടെ തലയിലും, മുഖത്തും, എന്നുവേണ്ട ശരീരത്തിലെ എല്ലാ ഭാഗത്തുമുള്ള മുടിയും, രോമങ്ങളും കൊഴിഞ്ഞുതുടങ്ങി. ഏറെ നാള്‍ ഇത് ഒളിപ്പിച്ച് നടക്കാനായിരുന്നു ശ്രമങ്ങള്‍. വര്‍ഷങ്ങളോളം വിഗ് ഫിറ്റ് ചെയ്തായിരുന്നു നടപ്പ്. എന്നാല്‍ മനുഷ്യന് ഒരു പ്രശ്‌നമുണ്ട്, മറ്റൊരാളുടെ കുറവ് കണ്ടാല്‍ അത് എങ്ങിനെയെങ്കിലും ഒന്ന് പറഞ്ഞ് കളിയാക്കുന്നത് വരെ സമാധാനം കാണില്ല. ഈ പരീക്ഷണം കൈലിയും നേരിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എവിടെ ചെന്നാലും വിഗ് ചൂണ്ടിക്കാണിച്ചാണ് ആളുകളുടെ സംസാരം. 2005 വരെ വിഗ് ഉപയോഗിച്ചായിരുന്നു നടപ്പെങ്കില്‍ പിന്നീട് തന്റെ കുറവുകളെ മനസ്സാവരിക്കാന്‍ കൈലി തീരുമാനിച്ചതോടെ വിധി കാത്തുവെച്ച ആ ട്വിസ്റ്റ് ജീവിതത്തില്‍ വന്നെത്തി. ചികിത്സകളൊന്നും ഫലിക്കാതെ വന്നതോടെ തലയിലെ ഏതാനും രോമങ്ങള്‍ ബാക്കിയുണ്ടായിരുന്നത് കൂടി വടിച്ച് കളഞ്ഞു കക്ഷി. ഇതിന് ശേഷം ഒരു മുടി പോലും ആ തലയില്‍ കിളിര്‍ത്തില്ല. പിന്നീട് ഇക്കാര്യത്തില്‍ നിരാശപ്പെടുകയോ, തിരിഞ്ഞ് നോക്കുകയോ ചെയ്തില്ല. ഒടുവില്‍ ജീവിതത്തിലെ സുപ്രധാന ദിനമെന്ന് വിശേഷിപ്പിക്കുന്ന ആ ദിനം വന്നെത്തി. അന്ന് കൈലി ചെയ്തതെന്തെന്നോ? ഒന്നാന്തരം ഒരു ഹെയര്‍ബാന്‍ഡ് കൂടി ഫിറ്റ് ചെയ്ത് വേദിയിലെത്തി.

ഇപ്പോള്‍ ലോകം വാഴ്ത്തുകയാണ് കൈലിയെ കാരണം മുടിയുള്ളവരേക്കാള്‍ വിവാഹ വസ്ത്രത്തില്‍ അവള്‍ സുന്ദരിയായിരുന്നു. ഇനി വധുവിന് മുടി വേണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം, കൈലി ബാംബെര്‍ഗര്‍ വഴികാട്ടിയായി മുന്നില്‍ നടന്നുകഴിഞ്ഞു.

Top