വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കതോലിക്കാ ബായുടെ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് ; സ്വയം അവരോധിത ബിഷപ്പിനെ അറസ്റ്റ് ചെയ്തു

bava

കൊല്ലം: സ്വന്തമായ ഒരു സഭ കാതോലിക്കാ ബാവയായി സ്വയം അഭിഷേകം.. അതിന്റെ മറവില്‍ തട്ടിപ്പും വെട്ടിപ്പും അങ്ങിനെയൊരു സഭാ നേതാവാണ് . ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയസ്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണം അവസാനിച്ചത് കതോലിക്കാ ബാവയുടെ മോല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനത്തില്‍ ഇതോടെയാണ് സ്വയം അവരോധിത ബാവയുടെ കള്ളകളികള്‍ നാട്ടുകള്‍ അറിഞ്ഞത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ പൊളിഞ്ഞത് തട്ടിപ്പുകാരനായ ജെയിംസ് ജോര്‍ജിന്റെ കള്ളക്കളികള്‍. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ മോഡേണ്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന്റെ മേധാവി ഫാ. ജെയിംസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കേരളത്തിലെ ബാവ എന്ന പേരിലാണ് ഫാ.ജെയിംസ് ജോര്‍ജ് അറിയപ്പെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഭാരതീയ ഓര്‍ത്തഡോക്‌സ് സഭ ഉണ്ടാക്കി അതിന്റെ മെത്രാനായി സ്വയം അവരോധിച്ച വ്യക്തിയാണ് ജെയിംസ് ജോര്‍ജ്. അതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനവുമായി തട്ടിപ്പ് നടത്തുകയായിരുന്നു. ഗുരുവായൂര്‍ സ്റ്റേഷനില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തങ്ങളെ സ്വകാര്യ സ്ഥാപനം കബളിപ്പിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി. റെയ്ഡില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള അനേകം സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ മേധാവി ഫാ.ജെയിംസ് ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടച്ചു പൂട്ടിയ അന്യ സംസ്ഥാന സര്‍ട്ടിഫിക്കറ്റുകളും മോഡേണിന്റെ പേരില്‍ വ്യാജമായ സര്‍ട്ടിഫിക്കറ്റും പോലീസ കണ്ടെടുത്തു.

ഇയാള്‍ വര്‍ഷങ്ങളായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു വരുന്നതായി പൊലീസ് വിശദീകരിച്ചു. സ്ഥാപനത്തില്‍ നിന്ന് 450ലധികം സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പുതിയതായി ഏവിയേഷന്‍ എന്ന കോഴ്‌സ് കൂടി സ്ഥാപനം ആരംഭിക്കാനിരിക്കെയാണ് സ്ഥാപനത്തിന്റെ മേധാവി വ്യാജ മെത്രാന്‍ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് സീനത്ത് എന്ന സ്ത്രീയെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ജെയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കള്ളം മുഴുവനായി പൊളിഞ്ഞു. പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങി ഏത് സര്‍ട്ടിഫിക്കറ്റും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു മോഡേണ്‍.

കൊട്ടാരക്കര സ്വദേശിയാണ് ജെയിംസ് ജോര്‍ജ്. 30 വര്‍ഷം മുമ്പാണ് കടപ്പാക്കടയില്‍ എത്തിയത്. 2010ലാണ് സ്വയം അവരോധിത മെത്രാനായി മാറിയത്. വേഗത്തില്‍ ആളുകളുടെ വിശ്വാസ്യത നേടാന്‍ മെത്രാന്‍ പേരിലൂടെ ജെയിംസ് ജോര്‍ജിന് കഴിഞ്ഞു. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയ രഹസ്യവും.

Top