ശ്രീജിത്ത് ഐപിഎസിനെതിരെ നടപടിയെടുക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം; ക്രിമിനല്‍ പോലീസ് പട്ടികയില്‍ ഇടം പിടിച്ചിട്ടും പ്രമോഷന്‍ നേടിയത് രണ്ടുതവണ

sreejit dihന്യൂഡല്‍ഹി: കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഐജി എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഐപിഎസിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നടപടിയെടുക്കാതെ അട്ടിമറിച്ചതിനെതിരെ മാധ്യമ പ്രവര്‍ത്തകന്‍ ബൈജുജോണ്‍ നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നടപടി. ശ്രീജിത്തിനെതിരെ നിരവധി പരാതികളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിയെടുക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടും ശ്രീജിത്തിന്റെ വിശദീകരണത്തിന്റെ മേല്‍ നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. കേരളപോലീസ് രഹസ്യന്വേഷണ വിഭാഗം മേധാവി ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ പോലീസ് പട്ടികയില്‍ സ്ഥാനം പിടിച്ച ശ്രീജിത്ത് റൗഫുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജിയുടെ ചുമതലയിലാണ്.

മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് ആയിരിക്കെ പൊലീസുകാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച് ബി.എഡ് സീറ്റില്‍ കൃതൃമം കാട്ടിയത് സംബന്ധമായി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട്, കോട്ടയം എസ്.പിയായിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ശ്രീജിത്തിനെതിരെ എറണാകുളം റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട്. എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ട്. തിരുവല്ല സ്വദേശി രമേശന്‍ നമ്പ്യാരുടെ വസ്തു തട്ടിയെടുത്തത് സംബന്ധിച്ചും ബിനാമി ഇടപാടുകള്‍ സംബന്ധമായും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്. കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും ഡി.വൈ.എസ്.പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും സസ്‌പെന്‍ഷനിലായ ശ്രീജിത്തിനെതിരായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.അതീവ ഗുരുതരമായ ഈ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് ശ്രീജിത്തിനെ രക്ഷിക്കാന്‍ നിയമവിരുദ്ധ മാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെയാണ് സെന്റട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top