തൃശൂര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ തിരികെ ടീമിലെത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. ബോര്‍ഡിന്റെ അടുത്ത വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
തൃശൂര്‍ ഔഷധിയില്‍ ഓയിസ്ക ഇന്റര്‍നാഷണലും ക്രിക്കറ്റ് ആരാധകരും നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കുട്ടികള്‍ക്ക് കളിക്കാനായി നല്ല മൈതാനമില്ല. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. 2020ല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് മൈതാനം എന്നതാണ് സ്വപ്നം. നിലവില്‍ 13 ഗ്രൗണ്ടുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. ഇനി നാലെണ്ണം കൂടി മാത്രമാണ് ശേഷിക്കുന്നതെന്നും ടി.സി. മാത്യു വിശദീകരിച്ചു.