ഷാജന്‍സ്‌കറിയ നല്‍കിയ വ്യാജ വാര്‍ത്തക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ഏലിയാസ് ജോര്‍ജ് ഐഎഎസ് ;

ഷാജന്‍സ്‌കറിയ നല്‍കിയ വ്യാജ വാര്‍ത്തക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ഏലിയാസ് ജോര്‍ജ് ഐഎഎസ് ;സിവിലായും ക്രിമിനലായും കോടതിയില്‍ നേരിടും; യുകെയിലും ബ്ലാക്‌മെയിലിന് ഏജന്റുമാര്‍

manam_shanaലണ്ടന്‍: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതിന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയായ്ക്ക് എതിരേ ക്രിമിനലായും സിവിലായും കേസുമായി മുന്നോട്ടുപോകുന്നതായി കൊച്ചിമെട്രായുടെ എം.ഡി. ഏലിയാസ് ജോര്‍ജ്. ഇതോടെ മറുനാടന്‍ മലായളി എഡിറ്ററുടെ വാദമുഖങ്ങള്‍ പൊളിയുകയാണ്. സുപ്രധാനമായ ഒരു പദവി വഹിക്കുന്ന തനിക്ക് എതിരേ വന്ന വാര്‍ത്തയില്‍ ആശങ്കയുണ്ടെന്നു ഏലിയാസ് ജോര്‍ജ് പറഞ്ഞു.അതുകൊണ്ടുതന്നെ കേസുമായി ഇടക്ക് ഒത്തുതീര്‍പ്പ് ചെയ്യാനില്ല. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. കേസ് പെറ്റികേസാണോ ഗൗരവമുള്ളതാണോയെന്ന് ബഹുമാനപ്പെട്ട കോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനഹാനി വരുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിവില്‍ കേസ് നല്‍കുന്നത്. എന്തുകൊണ്ടാണ് തനിക്കും ഭാര്യ അരുണ സുന്ദര്‍രാജിനും എതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരേയുള്ള കേസ് പെറ്റിക്കേസ് ആണെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡരികില്‍ കുത്തിയിരിക്കുക, അസഭ്യം വിളിക്കുക, ശല്യം ഉണ്ടാക്കുക തുടങ്ങിയ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതിന് വേണ്ടിയുള്ള വകുപ്പാണ് കെപി ആക്ടിലെ 120 എന്നും ഈ വകുപ്പ് അനുസരിച്ചു കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളവര്‍ക്കെല്ലാം കുറ്റം തെളിഞ്ഞാല്‍ പരമാവധി 2000 രൂപ വരെപിഴ നല്‍കുകയാണ് ഇന്നേവരെ സംഭവിച്ചിട്ടുള്ളത് എന്നും അവകാശപ്പെട്ടിരുന്നു. അതേ സമയം നിരവധി പ്രമുഖര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുമെന്ന് ഭീഷണി മുഴക്കിയ വിവരം രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചു. പ്രവാസി മാലയാളിയായ ഒരു പ്രമുഖന്റെ സ്ഥാപനത്തില്‍ നിന്ന് ചോദിച്ച പണം പരസ്യത്തിനായി നല്‍കാത്തതിന്റെ പേരില്‍ നിരന്തരം വ്യാജവാര്‍ത്തകളെഴുതുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഐ എ എസ് ദമ്പതികളുടെ പരാതി ഉള്‍പ്പെടെ മൂന്നാമത്തെ അറസ്റ്റാണ് ഷാജന്‍ സ്‌കറിയ നേരിടുന്നത്.

യുകെയില്‍ ഇതേ എഡിറ്റര്‍ നടത്തുന്ന പത്രത്തിന്റെ പേരില്‍ നിരവധി യുകെ മലയാളികളെ ഈ പത്രത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതായി ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചു. ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വ്യാജ വാര്‍ത്തയ്ക്ക് പിന്നില്ലെന്നാണ് സൂചന

Top