ഷാജികൈലാസ് ചിത്രത്തിലഭിനയിക്കാന്‍ സരിതാ നായര്‍ക്ക് പത്ത് ദിവസം സംസ്ഥാനം വിടാന്‍ കോടതി അനുമതി

saritha nairrr

കേസിനും വിവാദങ്ങള്‍ക്കും താല്‍ക്കാലിക ഇടവേള നല്‍കി സരിതാനായര്‍ ഇനി സിനിമാഭിനയത്തിലേക്ക്. സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന സംസ്ഥാന എന്ന ചിത്രത്തില്‍ ലൊക്കേഷനിലേക്കാണ് സരിത പോയത്.
ഇതിനായി സരിത എസ്. നായര്‍ക്ക് കോടതി അനുമതി. ഷസിനിമയുടെ ചിത്രീകരണത്തിനായി സംസ്ഥാനത്തിന് പുറത്തു പോകാന്‍ സരതയ്ക്ക് കോടതി അനുമതി നല്‍കി. ഷൂട്ടിംഗിനായി പത്ത് ദിവസത്തേക്ക് ചെന്നൈ, നാഗര്‍കോവില്‍ എന്നിവടങ്ങളില്‍ പോകുന്നതിനാണ് കോടതി അനുമതി ലഭിച്ചത്.

പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അനുമതി. അഡ്വ. പ്രിന്‍സ് തോമസ് മുഖേനയാണ് സരിത കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് സരിതയ്ക്ക് വിവിധ കേസുകളില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ജാമ്യവ്യവസ്ഥ ലംഘിച്ച് സരിത മൂകാംബികയില്‍ പോയത് വിവാദമായിരുന്നു.
സംസ്ഥാനം എന്ന് പേരിട്ട ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനാകുന്നത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ. നേരത്തെ ചിത്രത്തിന്റെ തിരക്കഥ സ്‌ക്രിപ്റ്റ് ജോലികള്‍ പുരോഗമിക്കവെ ഷാജി കൈലാസ് സരിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. വിജയരാഘവന്‍, സുരാജ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബൊനിറ്റോ ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top